Categories
Latest

കീഴന ഓർ അനുസ്മരണ സമ്മേളനത്തിന് നാദാപുരത്ത് തുടക്കമായി.

നാദാപുരം : പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫിവര്യനും ആയിരുന്ന കീഴന ഓറുടെ 21ആം ആണ്ടനുസ്മരണ പരിപാടികൾക്ക് നാദാപുരത്ത് തുടക്കമായി.

ഇന്ന് രാവിലെ നാദാപുരം ജുമാ മസ്ജിദിൽ നടന്ന സമൂഹ സിയാറത്തിനു ശേഷം പൂച്ചാക്കൂൽ അങ്കണത്തിൽ നാദാപുരം മുദരിസ് കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തി.

പ്രമുഖ പണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു .ജുമുഅക്ക് ശേഷം കടമേരിയിലെ ഖബറിടത്തിൽ സമൂഹ സിയാറത്ത് നടക്കും.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി സിയാറത്തിന് നേതൃത്വം നൽകും രാത്രി നാദാപുരം ജുമുഅത്ത് പള്ളിയിൽ ദിക്റ് ദുആ മജ്‌ലിസും നടക്കും

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The Keezhana Or Memorial Conference started in Nadapuram.

NEWS ROUND UP