എടച്ചേരി:കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി ടൗണിൽ പ്രതിഷേധ സമരജ്വാലയും പ്രകടനവും നടത്തി.
യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ സജിത്കുമാർ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.ടി.കെ ബാലൻ, കെ രജീഷ്, കെ.എം നാണു, പി.കെ അശോകൻ, പാച്ചാക്കര രവീന്ദ്രൻ, ടി.പ്രകാശൻ, ശ്രീജ പാലപ്പറമ്പത്ത്, കെ.വി ചാത്തു എന്നിവർ നേതൃത്വം നൽകി.