നാദാപുരം ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത തുടങ്ങി

By | Tuesday July 7th, 2020

SHARE NEWS


നാദാപുരം: ഗ്രാമപഞ്ചായത്തിലെ ഞാറ്റുവേല ചന്ത തുടങ്ങി. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അങ്കണത്തിൽ നടത്തപ്പെട്ട ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സഹീറ മൂന്നാം കുനി നിർവഹിച്ചു.വൈസ് പ്രസിഡന്റ് സി വി കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബംഗളത്ത്‌ മുഹമ്മദ്, ബീന അണിയാരിമ്മൽ, എംപി സൂപ്പി എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക കർമ്മ സേന അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സുഭിക്ഷ കേരളം- ഒരുകോടി ഫലവൃക്ഷതൈകളുടെ വിതരണം എന്ന പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ അപേക്ഷ നൽകിയ കർഷകർക്ക് നേന്ത്രവാഴ, കദളി വാഴ, ചാമ്പ, പ്ലാവ്, കറിവേപ്പ്, മുരിങ്ങ, പേര, പാഷൻഫ്രൂട്ട്, പച്ചക്കറിതൈകൾ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്