നാദാപുരം: പിഞ്ചുഞ്ഞിന് അമ്മ മുലയൂട്ടുന്നില്ലെന്ന് പരാതി. വളയത്ത് കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ. അമ്മയ്ക്കുള്ള വിഷാദ രോഗമാണ് കുഞ്ഞിനെ പരിപാലിക്കാത്തിന് പിന്നിലെന്ന് കരുതുന്നു.
പ്രസവ സമയത്ത് മൂന്ന് കിലോയിലധികം തൂക്കമുണ്ടായിരുന്ന ആൺകുഞ്ഞാണ് വിളർച്ച ബാധിച്ച് ഗുരുതരാവസ്ഥയിലായത്.
കുഞ്ഞിനെ നന്നായി പരിപാലിക്കണമെന്ന് ബന്ധുക്കളും ആശാ വർക്കറും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അമ്മയും ഓട്ടോറിക്ഷ ഡ്രൈവറായ പിതാവും അനുസരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അമ്മയെ കൗസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗവും നാട്ടുകാരും വീട്ടിലെത്തി പ്രശ്നത്തിൽ ആരോഗ്യ വകുപ്പും ശിശുക്ഷേമ സമിതിയും ഇടപെട്ട് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കണമെന്ന് നാട്ടുകാർ പറയുന്നു.