Categories
Latest

വേർപാടിലും കരുതലായി ആ അമ്മ മനസ്സ് വിട വാങ്ങി

കൊയിലാണ്ടി : ജീവിത സായാഹ്നത്തിലെ രോഗങ്ങളോട് മല്ലടിച്ചും വേർപാടിലും കരുതലായി ആ അമ്മ മനസ്സ് വിട വാങ്ങി .

ഇ.കെ.വിജയൻ എം എൽ എ യുടെ അമ്മ ഇ.കെ. കമലാക്ഷി അമ്മയുടെ നിര്യാണ വാർത്ത അറിഞ്ഞവരുടെയെല്ലാം മനസ്സിൽ സ്പർഷിച്ച കാര്യമാണിത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു അവർ.

രോഗാവസ്ഥയിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ സമയം അമ്മയ്ക്കൊപ്പം നിന്ന് പരിചരിക്കാൻ തിരക്കിനിടയിലും വിജയന് കഴിഞ്ഞു. ഇതിനിടയിലാണ് നാടിന്റയും പാർട്ടിയുടെയും അഭ്യർത്ഥനയേറ്റെടുത്ത് വീണ്ടും ജനവിധി തേടാൻ ഇ.കെ.വിജയൻ എം എൽ എ ഇറങ്ങിയത്.

ആ അമ്മ മനസ്സിന്റെ അനുഗ്രഹവുമായി ജനങ്ങൾക്കിടയിലായിരുന്നു ഒരു മാസം നീണ്ടു നിന്ന വിശ്രമമില്ലത പ്രചരണം.

ഇന്നലെ രാത്രി വേട്ടെടുപ്പ് സമാപിച്ചിട്ടും നാദാപുരത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഒരു കരുതലായി കല്ലാച്ചിയിൽ തന്നെ തങ്ങി.

പുലർച്ചെയാണ് അമ്മയുടെ വേർപാട് വിവരം സഹോദരനും കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഇ.കെ.അജിത് അറിച്ചത്.

മൂന്ന് വർഷം മുമ്പായിരുന്നു അച്ഛൻ കോമത്ത് ബാലകൃഷ്ണൻ കിടാവിന്റെ വേർപാട്.

മക്കളുടെ രാഷ്ട്രീയ ജീവിതത്തിൽ എപ്പൊഴും അനുഗ്രഹമേ ആ അമ്മ മനസ്സ് സമ്മാനിച്ചുള്ളൂ.

കൊല്ലം പിശാരിക്കാവ് ക്ഷേത്രവും ഇവരുടെ തറവാട് കുടുംബവുമായി ബന്ധമുണ്ട്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾ എല്ലാം ഇന്നലെ ഉച്ചയോടെ സമാപിച്ചിരുന്നു.

കമലാക്ഷിയമ്മയുടെ സംസ്ക്കാരം ഇന്ന് ഉച്ചയോടെ കൊയിലാണ്ടി കൊല്ലത്തിനടുത്തെ തറവാട് വീട്ടിൽ നടന്നു.

മന്ത്രിമാരായ എ.കെ. ബാലൻ , ടി.പി രാമകൃഷ്ണൻ , ബിനോയ് വിശ്വം എം.പി. യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ , സത്യൻ മൊകേരി , വി.പി കുഞ്ഞികൃഷ്ണൻ , പി പി. ചാത്തു, പി. ഗവാസ് , തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP