ശ്രദ്ധ അക്കാദമി സംഘടിപ്പിക്കുന്ന എന്‍എം എം എസ് പരീക്ഷാ പരിശീലനത്തിന് തുടക്കമായി

By | Saturday October 19th, 2019

SHARE NEWS

നാദാപുരം : വാണിമേല്‍ ശ്രദ്ധ അക്കാദമി സംഘടിപ്പിക്കുന്ന എന്‍എം എം എസ് പരീക്ഷാ പരിശീലനത്തിന് തുടക്കമായി. പരിപാടിയുടെ  ഉദ്ഘാടനം വെളളിയോട് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക  ബിന്ദു ടീച്ചർ നിർവ്വഹിച്ചു.

ചടങ്ങിൽ ശ്രദ്ധയുടെ അക്കാദമിക് കൗൺസിൽ വിഭാഗം സെക്രട്ടറി കെ.സി പവിത്രൻ മാസ്റ്റർ, കെ.പി നാണു എന്നിവർ സംസാരിച്ചു. വാണിമേൽ മേഖലയിലെ എന്‍എം എം എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യ ദിവസം നാദാപുരം അപ്ലൈഡ് സയൻസ് കോളജിലെ ഗണിത ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനഘ അജിത് ക്ലാസെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്