Categories
Latest

പാർട്ടി നേതാക്കള്‍ തന്നെ അപമാനിച്ചു; സ്വതന്ത്രനായി മത്സരിക്കും – മണ്ടോടി ബഷീര്‍ 

നാദാപുരം : ജനിച്ചത്‌ മുതല്‍ പാർട്ടിയോടൊപ്പം ജീവിച്ച തന്നെ മുസ്ലിം ലീഗിലെ ചില നേതാക്കള്‍ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തതായി നാദാപുരം മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീര്‍ പറഞ്ഞു.

ഇന്നലെ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുറത്തു വിട്ട സ്ഥാനാർത്ഥി പട്ടികയില്‍ തന്നെ പേര് ഉണ്ടായിരുന്നു.

ഇന്നലെ ചേലക്കാട് വാര്‍ഡില്‍ മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും വീടുകള്‍ കയറി പ്രചരണം ആരംഭിക്കുകയും ചെയ്യ്തിരുന്നു.

ഇതിനെ തുടര്‍ന്ന്‍ ബഷീറിനെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് മാറ്റുകയും എ കെ സുബൈര്‍ മാസ്ററെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി തന്റെ സ്ഥാനാർത്ഥിത്വത്തം പിന്‍വലിച്ചത് അങ്ങേയറ്റം വേദനാജനകവും അപമാനകരമാണെന്നും മണ്ടോടി ബഷീര്‍ പറഞ്ഞു .

കഴിഞ്ഞ തവണ തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായ ബഷീര്‍ യു ഡി എഫ് പാര്‍ട്ടി നേതാവ് കൂടിയായിരുന്നു.

നാദാപുരത്ത് മുസ്ലിം ലീഗ് രാഷ്ട്രീയം കലങ്ങി മറിയുന്നു. ജില്ലയിലെ ലീഗ് ശക്തി കേന്ദ്രമായ ചെക്യടും നാദാപുരത്തും വാണിമേലിലും നേതാക്കളും പ്രവര്‍ത്തകരും ചേരി തിരിഞ്ഞു കനത്ത പോരിലേക്ക്.

ചെക്യടും വാണിമേലിലും മുസ്ലിം ലീഗില്‍ വിമത സ്ഥാനാര്‍ത്ഥി സാധ്യത ഉയര്‍ന്നിരുന്നു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The party leaders themselves were insulted; Compete as an Independent - Mandoti Basheer

NEWS ROUND UP