ഇരുട്ടിൽ വീടുകൾക്ക് നേരെ അജ്ഞാതന്റെ വിളയാട്ടം; ഭീതിയിൽ മഞ്ചാന്തറ ഗ്രാമം

By | Wednesday September 16th, 2020

SHARE NEWS

വളയം: കോവിഡ് കാലത്തെ ഭയം പോരാഞ്ഞിട്ട് അജ്ഞാതന്റെ വിളയാട്ടവും മഞ്ചാന്തറ ഗ്രാമം ഭീതിയിൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വളയം മഞ്ചാന്തറ കളത്തിൽ ഭാഗങ്ങളിലെ പല വീടുകൾ കേന്ദ്രീകരിച്ചു അജ്ഞാതന്റെ വിളയാട്ടം .പൊറുതിമുട്ടി ഗ്രാമവാസികൾ. രാത്രി 8 മണി 10 മണി ഇടയിലാണ് ഇവിടെത്തെ വീട്ടുകാർ അജ്ഞാതന്റെ ഉപദ്രവം നേരിട്ടത്.

രാത്രി വീട്ടിലെ വരാന്തയിലെ ലൈറ്റ് കെടുത്തി വാതിലിൽ ശക്തിയായി ഇടിക്കുക ,ഒളിഞ്ഞു നോട്ടം എന്നിവയാണ് അജ്ഞാതനിൽ നിന്നും നേരിടുന്നത്. മഞ്ഞ ഷർട്ട് ധരിച്ചു ഉയരം കൂടിയ ഒരാളെ കണ്ടതായി വീട്ടുകാർ പറയുന്നു. ആൾക്കാരെ ഭയപ്പെടുത്തുക എന്നതിന് പുറമെ മോഷണം നടത്താനുള്ള ലക്ഷ്യമാവാനാണ് സാധ്യത. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് തൂണേരി മുടവന്തേരിയിലും ഇത്തരം സമാന പ്രശനം നേരിട്ടിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്