വളയം ഗവ.ഹയർ സെക്കണ്ടറി മുറ്റത്ത് 24 വർഷങ്ങൾക്കിപ്പുറം; സ്നേഹ മഴ

By | Monday December 16th, 2019

SHARE NEWS

വളയം: ഒരു വട്ടം കൂടി സ്നേഹകുളിരണിഞ്ഞ് അവർ വീണ്ടും ആ കലാലയ മുറ്റത്ത്.
വളയം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്താണ് 24 വർഷ ണ്ടർൾക്കപ്പുറം വിടചൊല്ലിയ സഹപാഠികളും ഗുരുക്കൻമാരും ഒരുമിച്ചത്.

ഓരോ മനസ്സിനും വേറിട്ട അനുഭവമായി ഈ ഒത്തുചേരൽ. വളയം ജി എച്ച് എച്ച് എസ് 93-95 പ്ലസ് ടു ബാച്ച് 24 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നത് ബാച്ചിന്റെ ഹിന്ദി അദ്ധ്യാപകൻ ശങ്കരൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു.

മുകുന്ദൻ പി.പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.കെ.ദിനിൽ സ്വാഗതം പറഞ്ഞു ഗിരീഷ്.കെ.വി അനുശോചന പ്രമേയം അവതരിപ്പിച്ചു. 70 ശതമാനം വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് അവരുടെ പഴയ ക്ലാസ് റൂമിൽ തന്നെ സംഘടിപ്പിക്കാൻ കഴിഞ്ഞത് വേറിട്ട അനുഭവമായി.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിവിധ ദേശങ്ങളിൽ കഴിയുന്നവർ ഒത്തുചേരുകയും സൗഹൃദം പുതുക്കുകയും ചെയ്ത ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അവരുടെ മക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്