ആകാശം മേൽകൂര ; തകര്‍ന്ന കൂരയില്‍ ആരും സഹായത്തിനില്ലാതെ കണ്ണനും നാരായണിയും

By | Wednesday January 22nd, 2020

SHARE NEWS

നാദാപുരം: ജീവിത സായാഹ്നത്തിൽ തകര്‍ന്ന കൂരയില്‍ രാപ്പകലുകള്‍ നീക്കി വൃദ്ധദമ്പതികൾ . തൂണേരി വെള്ളൂര്‍ പറപ്പട്ടോളിയിലെ ചിറ്റാരിമ്മല്‍ താഴെക്കുനി കണ്ണനും നാരായണിയുമാണ് ദുരിതങ്ങളുടെ നടുവിൽ ആകാശം മേൽകൂരയാക്കിയ കുടിലിൽ കഴിയുന്നത്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതി ഒരുപാടുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ഇന്ന് വരെ പ്രയോജനപ്പെട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് കലക്ടര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ഉദ്യോഗത്ഥര്‍ ഫോട്ടോ എടുത്ത് പോയത് മാത്രം മിച്ചം. 70 വയസുള്ള കണ്ണന്‍ തെങ്ങുകയറ്റ തൊഴിലാളിയായായിരുന്നു.. ഏക മകന്‍ ലോട്ടറി വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഇവര്‍ നിത്യജീവിതം കഴിഞ്ഞുപോകുന്നത്. ഇവരുടെ മൂന്ന് പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞു പോയി. കണ്ണന്‍ തന്റെ ഭാര്യയുടെ പേരിലുള്ള 6 സെന്റ് സ്ഥലത്ത് മണ്‍കട്ട കൊണ്ട് ഒരു വീട് നിര്‍മ്മിച്ചെങ്കിലും കഴിഞ്ഞ പ്രളയത്തില്‍ കൂര വീണു. പിന്നീട് ടാര്‍പോളിന്‍ കൊണ്ടുള്ള ഷെഡ് നിര്‍മിച്ചെങ്കിലും ഇപ്പോള്‍ അതിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുകയാണ്. കനിവുള്ളവർ തുണയാകുമെന്ന പ്രതീക്ഷയിലാണിവർ . കുടുംബത്തെ ബന്ധപ്പെടാൻ +91 99461 67744 എന്ന നമ്പറിൽ വിളിക്കാം

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്