ജോമോന് ദാരുണ അന്ത്യം; വിശ്വസിക്കാനാകാതെ വിലങ്ങാട് ഗ്രാമം

By | Saturday July 11th, 2020

SHARE NEWS

നാദാപുരം: ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കൈവിട്ട് നിലത്ത് വീണ് ഗുരുതരാവസ്ഥയിലായ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കല്ലാച്ചി വിംസ് ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറും വിലങ്ങാട്   പാനോം സ്വദേശിയുമായ ജോമോൻ (29) ആണ് അല്പസമയം മുൻപ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം.

വടകര ആശ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. അച്ഛൻ: ജോർജ്,അമ്മ :മേരി ,ഭാര്യ :സുഭിഷ

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്