ദ്വിദിന കെ എച്ച് എസ് ടി യു ജില്ലാ സമ്മേളനം ഇന്ന് നാദാപുരത്ത് തുടക്കമായി

By | Friday January 24th, 2020

SHARE NEWS


 
നാദാപുരം: ദ്വിദിന  കെ എച്ച് എസ് ടി യു ജില്ലാ സമ്മേളനം ഇന്ന് നാദാപുരത്ത് തുടക്കമായി.  കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂനിയൻ പത്തൊൻപതാം കോഴിക്കോട് ജില്ലാ സമ്മേളനത്തിനാണ്  നാദാപുരത്ത് തുടക്കമാകുന്നത്.

മികവിന്റെ ബോധനം , അതിജീവനത്തിന്റെ കൗമാരം ” എന്ന പ്രമേയത്തിൽ  നടത്തപെടുന്ന ദ്വിദിന സമ്മേളനം  വൈകുന്നേരം 4 മണിക്ക് നടക്കുന്ന  സമ്മേളനം ഇ.കെ വിജയൻ എം എൽ എ ഉൽഘാടനം ചെയ്യും .

സംസ്ഥാന പ്രസിഡന്റ് കെ. ടി അബ്ദുൾ ലത്തീഫ് വിഷയവാതരണം നടത്തും . സി.കെ സുബൈർ , അഡ്വ. പ്രവീൺ കുമാർ , കെ.കെ ഹനീഫ തുടങ്ങിയവർ സംബന്ധിക്കും.

ശനിയാഴ്ച സമ്പൂർണ്ണ സമ്മേനം കെ മുരളീധരൻ എം പി.ഉൽഘാടനം ചെയ്യും . ഉമർ പാണ്ടികശാല , അഹമ്മദ് പുന്നക്കൽ , ഡോ. കെ.വി മനോജ് കുമാർ , സൂപ്പി നരിക്കാട്ടേരി , ഒ ഷൗകത്ത് അലി , ഡോ. എസ് സന്തോഷ് കുമാർ പങ്കെടുക്കും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്