Categories
latest news

കാർഷിക മേഖലയ്ക്കും ശുദ്ധജല വിതരണത്തിനും സഹായകമായി വിസിബി വരുന്നു

നാദാപുരം : വളയം – ചെക്യാട് ഗ്രാമപ്പഞ്ചായത്തുകളിലെ കാർഷിക മേഖലയ്ക്കും ശുദ്ധജല വിതരണത്തിനും ഗതാഗതസൗകര്യത്തിനും സഹായകരമാകുന്ന വി.സി.ബി. പ്രവൃത്തി ആരംഭിച്ചു.

കോഴിക്കോട് ജില്ലാപഞ്ചായത്ത് പദ്ധതിക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ചെക്യാട് മണലോടി താഴെ വി.സി.ബി.യുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം. സുമതി അധ്യക്ഷയായി. ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ മഹമൂദ് തൊടുവയിൽ, ഗ്രാമപ്പഞ്ചായത്ത് അംഗം പി.കെ. ശങ്കരൻ, സലീം ചെക്യാട്, ആർ. രവീന്ദ്രൻ, ഹസ്സൻ പിള്ളാണ്ടി, കെ. സൂപ്പി എന്നിവർ പ്രസംഗിച്ചു.

NEWS ROUND UP