Categories
latest news

കാൽനട യാത്രയ്ക്കും വഴിവെച്ചില്ല, ദുരിതത്തിലായത് ക്ഷീര കർഷകർ

വാണിമേൽ : അതിർത്തികൾ അടച്ചതോടെ വാണിമേലിൽ നിന്ന് നരിപ്പറ്റ പഞ്ചായത്തിലെത്താനുള്ള എളുപ്പവഴികളെല്ലാം അടഞ്ഞു.

ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന കോളോത്ത് പാലം കാൽനടയാത്രയ്ക്ക് പോലും സൗകര്യമില്ലാതെ അടച്ചതോടെ കക്കൂയി പീടികയിലെ മിൽമ സംഭരണ കേന്ദ്രത്തിൽ പാൽ എത്തിക്കാൻ ക്ഷീരകർഷകർക്ക് വഴിയില്ലാതെയായി.

ഉച്ചയ്ക്ക് ശേഷം ഇവിടെ മാത്രമാണ് പാൽ സംഭരിക്കുന്നത്. വാണിമേൽ കുനിയിൽ പീടിക, സി.സി മുക്ക്, കരുകുളം എന്നിവിടങ്ങളിലെ ക്ഷീര കർഷകരാണ് കക്കുയി പീടികയിലെ മിൽമ സംഭരണ കേന്ദ്രത്തിൽ ഉച്ചകഴിഞ് പാൽ എത്തിച്ചിരുന്നത്.

വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ പ്രധാനപ്പെട്ട രണ്ട് ചെറു പാലങ്ങളാണ് നരിപറ്റയിലെക്ക് എത്താനുള്ള എളുപ്പമാർഗം.

രണ്ടു പാലങ്ങളും നടന്ന് പോകാൻ കഴിയാത്ത വിധം അധികൃതർ അടച്ചതോടെയാണ് അത്യാവശ്യ കാൽനട യാത്രക്കാരും

ദുരിതത്തിലായത്.അടിയന്തിര സാഹചര്യത്തിൽ ഭൂമിവാതുക്കലിലെ ക്ലിനിക്കിലെത്താൻ കൈ കുഞ്ഞുങ്ങളുമായി പാലം കടക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. അടിയന്തിര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വരുന്നവർ പതിനഞ്ച് കി.മി ചുറ്റി സഞ്ചരിച്ചാണ് ഇക്കരെയെത്തുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The walk did not lead to any, and the distressed were the dairy farmers

NEWS ROUND UP