Categories
Latest

പറക്കമുറ്റാത്ത ആ കുഞ്ഞുങ്ങൾക്കായി നാട് കൈ കോർക്കുന്നു

നാദാപുരം: ജീവൻ നിലനിർത്താൻ നാട് ഒന്നാകെ കൈകോർത്ത് സിജിനയ്‌ക്കൊപ്പമായിരുന്നു.എന്നാൽ ദൗർഭാഗ്യകരം, സിജിനി നിരാശപ്പെടുത്തി ലോകത്തോട് വിടപറഞ്ഞു.

ഇപ്പോൾ തുണേരിയും വളയവും ഉൾപ്പെടെയുള്ള ഗ്രാമം കൈകോർക്കുകയാണ് പറക്കമുറ്റാത്ത ആ മൂന്ന് മക്കളുടെ ജീവിതത്തിന് തണലേകാൻ.

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ സംഘം തീവ്രശ്രമം നടത്തിയിട്ടും സിജിനയുടെ ജീവൻ നിലനിർത്താനായില്ല.

ചികിത്സാ സഹായത്തിനായി രൂപീകരിച്ച തൂണേരിയിലെയും വളയം മഞ്ചാന്തറയിലെയും കമ്മറ്റികൾക്ക് നാട് ഒപ്പം ചേരുകയാണ്. “യങ്ങ് ഫൈറ്റേഴ്സ് ” വാട്സ് അപ്പ് ഗ്രൂപ്പിലൂടെ സ്വരൂപിച്ച ചികിത്സാ സഹായം കുടുംബ സഹായമായി  മാറിയപ്പോൾ 51,800 രൂപ ലഭിച്ചു.

സി.പി.ഐ.എം. തൂണേരി ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ തുക കൈമാറി. ടി.പി.രഞ്ജിത്ത്, വി.കെ.സുരേഷ് ബാബു, വി.കെ അശോകൻ, കെ.എം.ചന്ദ്രൻ, കെ.ഷാനിഷ് കുമാർ, പി.കെ.അനിൽ, ടി.ഗിരീഷ്, ഇ.രമേശൻ എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP