Categories
Flash News

സാമൂഹിക അകലമാകാം എന്നാൽ മനസ്സുകൾ തമ്മിൽ അകൽച്ച പാടില്ലെന്ന് -ഷൈൻ വെങ്കിടങ്ങ്


അരൂർ: കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കണമെന്നും എന്നാൽ മനസ്സുകൾ തമ്മിൽ അകൽച്ച പാടില്ലെന്നും മാനവരുടെ സ്നേഹ ബന്ധങ്ങൾക്ക് ഒരു കുറവും വരുത്തരുതെന്നും മ്യൂസിക് ഡയറക്ടർ ഷൈൻ വെങ്കിടങ്ങ് അരൂർ യു.പി.സ്കൂളിലെ വിദ്യാരംഗം സാഹിത്യോത്സവവും വിജയികൾക്കുള്ള അനുമോദനവും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.

യു.എസ്.എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചൈൽഡ് ബഹുമതി നേടിയ ശ്രീഹരി എ.എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയ്ക്ക് ഫുൾ എപ്ലസ് നേടിയ പൂർവ വിദ്യാർഥികളായ അനശ്വർ രാജ്.പി.എം.
ശ്രീ നന്ദ് ആർ.എൻ, ആര്യ ജെ.കെ എന്നിവർക്ക് പി.ടി.എ.പ്രസിഡണ്ട് വി.പി സുനി ഉപഹാരങ്ങൾ നൽകി.

പ്രധാനാധ്യാപകൻ പി.കെ. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എൽ.ആർ.സജിലാൽ, ബി.ആർ.സി. ട്രെയിനർ പ്രദീപ് കുമാർ സി.എച്ച്, സ്റ്റാഫ് സെക്രട്ടറി . എം.ജി.കൃഷ്ണദാസ്, പ്രശാന്ത് കുമാർ സി.എച്ച്, മുബീന പി.വി., അനുപമ പി.കെ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാമത്സരങ്ങളും ഓൺലൈനായി നടത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP