Categories
Latest

ആളനക്കമില്ല; അടച്ചു പൂട്ടി നാദാപുരവും

നാദാപുരം : കോവിഡ് മഹാമാരിയിൽനിന്ന് രക്ഷതേടി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിനോട് സഹകരിച്ച് നാദാപുരവും.

ലോക്ഡൗണിലെ രണ്ടാം ദിനവും മേഖലയിലെ അങ്ങാടികൾ എങ്ങും വിജനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾമാത്രം പ്രവർത്തിച്ചതിനാൽ അത്യാവശ്യക്കാർ മാത്രമേ വീടുവിട്ട് പുറത്തിറങ്ങിയുള്ളൂ.

കർശനനിയന്ത്രണം കാരണം ഉപഭോക്താക്കളുടെ കുറവ് മുൻകൂട്ടിക്കണ്ട് അവശ്യക്കടകൾതന്നെ പലതും ശനിയാഴ്ചയും ഞായറാഴ്ച്ചയും തുറന്നില്ല.

ഹോട്ടലുകൾ അടക്കം അടഞ്ഞുകിടന്നു. ഇതുമൂലം, ലോഡ്ജുകളിലും കടമുറികളിലും മറ്റും താമസിക്കുന്നവർ ഏറെ വലഞ്ഞു.

പൊതുഗതാഗതം നിരോധിച്ചതിനാൽ ബസ്‌ – ടാക്സി സ്റ്റാൻഡുകൾ ഉൾപ്പെടെ വിജനമായിരുന്നു.

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരിൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകേണ്ടവർക്ക് പോലീസിന്റെ പാസ് നിർബന്ധമായതിനാൽ വീട്ടുവിട്ടിറങ്ങാൻ ആളുകൾ ഭയന്നു.

രണ്ടാംശനിയും ഞായറാഴ്ച്ചയും ആയതിനാൽ സർക്കാർ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നടപടികൾ പതിവുപോലെ നടന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: There is no measure; Nadapuram closed

NEWS ROUND UP