വനത്തില്‍ വെള്ളവും ഭക്ഷണവും ഇല്ല ;വിലങ്ങാട് മലയോരത്ത് വീണ്ടും കാട്ടാനയിറങ്ങി

By | Tuesday May 21st, 2019

SHARE NEWS

നാദാപുരം : വനത്തില്‍ വെള്ളവും ഭക്ഷണവും ഇല്ല വിലങ്ങാട് മലയോരത്ത് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
ചിറ്റാരി ചന്ദനത്താംകുണ്ട് ഭാഗങ്ങളിലാണ് കാട്ടാനയിറങ്ങിയത്.

വാണിമേൽ നാളോംചാലിൽ അബ്ദുല്ലഹാജിയുടെ കൃഷിയിടത്തിലെ പത്തിലധികം തെങ്ങുകൾ നശിപ്പിച്ചു. കുന്നിൻമുകളിലെ കൃഷിസ്ഥലത്ത് കർഷകർക്ക് എത്തിച്ചേരാൻ കഴിയാത്തതിനാൽ നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.

Loading...

ആനകൾ കൂട്ടത്തോടെയാണ് എത്തുന്നതെന്ന് കർഷകർ പറഞ്ഞു. കാട്ടാനക്കൂട്ടം ചന്ദനത്താംകുണ്ട് ഭാഗത്ത് തമ്പടിച്ചിരിക്കുകയാണ്. അടുത്തിടെ മൂന്നുതവണ ചിറ്റാരി ഭാഗത്ത് കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. കർഷകർക്ക് യാതൊരുവിധ സഹായധനവും സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്