Categories
Latest

പതിവ് തെറ്റാതെ അവരെത്തി ആ കുഞ്ഞു മക്കൾക്ക് പുസ്തകങ്ങളും വർണ്ണ കുടകളുമായി

വിലങ്ങാട് : മണ്ണിനെയും മലകളെയും പുൽകി ജീവിക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് കരുതലായി തുടർച്ചയായി പതിനൊന്നാം വർഷവും ശുഭ്ര പതാകയെന്തി പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനം.

ആദിവാസി വിദ്യാർത്ഥികളെ ചേർത്തു പിടിച്ച് അവരുടെ പഠന വഴിയിൽ കൈതാങ്ങാവുന്ന പതിവ് എസ്.എഫ്.ഐ നാദാപുരം ഏരിയാ കമ്മിറ്റി ഈ ദുരിതകാലത്തും തെറ്റിച്ചില്ല.

തുടർച്ചയായ പതിനൊന്നാം വർഷവും മുടക്കമേതും ഇല്ലാതെ ആദിവാസി വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.

വിവിധ കോളനികളിലെ നൂറിലതികം വിദ്യാർത്ഥികൾക്കാണ് ഈ പ്രാവിശ്യം പഠനോപകരണം വിതരണം നടത്തിയത്.

വിതരണോദ്ഘാടനം സി.പി.ഐ.(എം) നാദാപുരം ഏരിയാ സെക്രട്ടറിപി.പി ചാത്തു നിർവഹിച്ചു.
കെ സി രഥുൻ രാജ്’ അദ്ധ്യക്ഷനായി.

പി.പി ഷഹറാസ്, സുനിൽ എന്നിവർ സന്നിഹിതരായി.പി താജുദീൻ സ്വാഗതവും എൻ പി വൈഷ്ണവ് നന്ദിയും പറഞ്ഞു .

വരും ദിവസങ്ങളിൽ ഏരിയക്കകത്തെ മുഴുവൻ നിർധനരായ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുമെന്ന് ഏരിയാ കമ്മിറ്റി അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: They arrived with books and colorful umbrellas for the children

NEWS ROUND UP