
സത്രീകളുടെ കൂട്ടമായും, സ്വയം തൊഴിലെന്ന സങ്കൽപ്പത്തിനും പുതിയ വഴി തീര്‍ത്ത് അരുർ ഗ്രാമം മാതൃകയാവുകയാണ്.
നൂറോളം സ്ത്രീകൾ രാവിലെ മുതൽ വൈകുന്നേരം വരെ രണ്ട് ഷിഫ്റ്റുകളായി ഗാർമെൻറ് സ് യൂനിറ്റിൽ ജോലി ചെയ്ത് മികച്ച വരുമാനം കരസ്ഥമാക്കുകയാണ്. മികച്ച ഗുണനിലവാരത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിലക്കുറവിൽ എത്തിക്കുന്നതിന് അരൂരിലെ വീക്കോസിന്റെ പ്രത്യേകത . മാക്സി ,ചുരിദാര്‍, തുടങ്ങി സ്ത്രീ കള്‍ക്കുള്ള വസ്ത്രങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത് . കോഴിക്കോട് , വയനാട് ജില്ലകളിലാണ് പ്രധാനമായും വിപണന കേന്ദ്രം .
സി.പി. നിധീഷ് പ്രസിഡണ്ടായി കമല ,സ്വപ്ന, നിഷ, രഞ്ജിത്ത്, ധനേഷ്, രാജൻ, മുരളി, രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഭരണ സമിതിയുടെ മേൽനോട്ടത്തിലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
വ്യവസായ വകുപ്പു മന്ത്രിയെ പങ്കെടുപ്പിച്ചു കൊണ്ട് സൊസൈറ്റിയു° ,അനുബന്ധ സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ഈയടുത്ത് വനിതകൾക്കു വേണ്ടി വനിതാ ബേങ്കും രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്.