നാദാപുരം : കതിരണിഞ്ഞ പാടത്ത് ചെങ്കൊടി നാട്ടി അവർ വിളകൊയ്തു .
കോവിഡിനെ ചെറുക്കാൻ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സുഭിക്ഷ കേരള പദ്ധതി അരൂരിൽ ഉജ്ജ്വല വിജയം.
സിപിഐഎം മലമൽതാഴ ബ്രാഞ്ച് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാദാപുരം ഏരിയ കമ്മിറ്റി അംഗം പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ പി ബാലൻ, സിപി നിധീഷ്, പി എൻ പ്രശാന്ത് ,ജിനീഷ് കെ ടി കെ, നിഷ കെ, രജീഷ് എം, മാതു ,യു ശാന്ത കെ ടി കെ, ദേവി കെ എന്നിവർ പങ്കെടുത്തു.