തൂണേരിയില്‍ കൊടിമരവും സ്തൂപവും തകർത്തു

By | Saturday January 12th, 2019

SHARE NEWS

.

നാദാപുരം : തൂണേരി വേറ്റുമ്മൽ മുളങ്കുന്നത്ത് പൊതുകിണർ പരിസരത്ത് സ്ഥാപിച്ചിരുന്ന ഇന്ദിരാജി സ്തൂപവും കൊടിമരവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മദ്യപിച്ചെത്തിയ നാലംഗസംഘമാണ് കൊടിമരവും സ്തൂപവും നശിപ്പിച്ചത്. സംഭവസ്ഥലത്ത് വെച്ച് അവർ പരസ്യമായി മദ്യപിക്കുകയും, സമീപത്തെ പൊതുകിണർ മലിനമാകുകയും ചെയ്തു .

Loading...

കൊടിമരം മുറിച്ചുമാറ്റി പൊതുകിണറ്റിലിടുകയാണുണ്ടായത്. കണ്ടുനിന്ന പ്രദേശവാസികളെ സംഘം അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഇതുസംബന്ധിച്ച് നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

കൊടിമരവും സ്തൂപവും തകർത്ത നടപടിയിൽ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
ആവോലം രാധാകൃഷ്ണൻ മോഹനൻ പാറക്കടവ് ശാരദാ ജി നായർ അശോകൻ തൂണേരി യു കെ വിനോദ് കുമാർ തയ്യുള്ളതിൽ ബാലൻ രജീഷ് വികെ കല്ലിനാണ്ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്