തരിശ്ഭൂമി നെല്‍കൃഷി യോഗ്യമാക്കി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

By | Thursday October 10th, 2019

SHARE NEWS

നാദാപുരം : തരിശ്ഭൂമി നെല്‍കൃഷി യോഗ്യമാക്കി തൂണേരി ബ്ലോക്ക് പഞ്ചായത്ത്. തൂണേരി  ബ്ലോക്ക് തരിശ് രഹിതമാക്കുക എന്ന ലക്ഷ്യ
ത്തോടെ ബ്ലോക്കിന് കീഴിലെ കൃഷി ഭവനിലെ ഉദ്യോഗസ്ഥർ
നെൽകൃഷിക്ക് തുടക്കമിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ സി.എച്ച്. ബാലകൃഷ്ണൻ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു.

തൂണേരി വെള്ളൂരിലെ തരിശായി കിടക്കുന്ന ഒരേക്കറോളം വയലിലാണ് ആദ്യഘട്ടത്തിൽ നെൽകൃഷി ചെയ്യുന്നത്. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെ കൃഷി ഭവനുകളിലെ ഉദ്യോഗസ്ഥരും പാടശേഖര സമിതിയിലെ കർഷകരും കാർഷിക കർമസമിതി അംഗങ്ങളുടെയും സഹകരണത്തോടെയാണ് കൃഷി ഇറക്കുന്നത്.

ബ്ലോക്കിലെ മുഴുവൻ പഞ്ചാ – യത്തുകളിലെയും തരിശായി കി
ടക്കുന്ന പാടത്ത് കൃഷി ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം, ശാസ്ത്രീയമായ രീതിയിൽ നെൽകൃഷി ചെയ്തത് കർഷകർക്ക്
ശാസ്ത്രീയമായ രീതി പ്രദർശനം വഴി കർഷകർക്ക് പരിചയപ്പെടു ത്താനുമാണ് കൃഷിഭവൻ ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.

പരമ്പരാഗതമായ രീതിയിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്രീയമായ
കൃഷി രീതിയും മേന്മയും കർഷകർക്ക് ബോധ്യപ്പെടുത്തുക എ
ന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ ഇന
ത്തിൽ പെട്ട ശ്രയസ് നെല്ലിന മാണ് കൃഷി ചെയ്യുന്നത്.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി. തങ്ങൾ, ഗ്രാമപഞ്ചായത്ത് മെമ്പർ സുജിത പ്രമോദ്, കൃഷി അസി ഡയറക്ടർ പി.രേണു. കൃ ഷി ഓ ഫീ സർ കെ.എൻ. ഇബ്രാഹിം, സി.എൻ.
അശ്വതി, കൃഷി അസിസ്റ്റന്റ് മാരായ സി.വി. ആനന്ദ്, ജോൺ
ഡേവിഡ്, ഷിബു തോമസ്, പഴനി സ്വാമി, ബീന, കർഷകരായ
കുട്ടങ്ങാത്ത് ഭാസ്കരൻ, ശാന്ത തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്