വടകര-തൊട്ടിൽപാലം റൂട്ടില്‍ ബസ്സ്‌ യാത്രക്കാര്‍ ജാഗ്രത; പിടിച്ചുപറിക്ക് പിന്നില്‍ പെണ്‍ നാടോടി സംഘം

By | Monday November 26th, 2018

SHARE NEWS

നാദാപുരം: വടകര-തൊട്ടിൽപാലം റൂട്ടില്‍ ബസ്സ്‌ യാത്രക്കാര്‍ ജാഗ്രത, പിടിച്ചുപറിക്ക് പിന്നില്‍ പെണ്‍ നാടോടി സംഘംവടകര-തൊട്ടിൽപാലം റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ പോക്കറ്റടിയും പിടിച്ചുപറിയും പെരുകുന്നു.
ശനിയാഴ്ചയും കഴിഞ്ഞവ്യാഴാഴ്ചയുമായി രണ്ട് സംഭവങ്ങളിൽ

രണ്ട് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നു.വള്ളിക്കാട് സ്വദേശിനിയുടെ രണ്ടര പവൻ ബ്രയ്സ് ലെറ്റും വാണിമേൽ സ്വദേശിനിയുടെ മൂന്നര പവൻ മാലയുമാണ് കവർന്നത്.

വ്യാഴാഴ്ച വൈകുന്നേരം വടകരയിൽ നിന്ന് കുറ്റ്യാടിക്ക് പോവുകയായിരുന്നകണ്ണോത്ത് ബസിൽ നിന്നാണ് വള്ളിക്കാട്
സ്വദേശിനിയുടെ ബ്രയ്സ് ലെറ്റ് കവർന്നത്.
വടകരയിൽ നിന്ന് ബസിൽകയറിയ സ്ത്രീ വള്ളിക്കാട്
ഇറങ്ങിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. പോലീസ്
എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നാദാപുരത്ത് നിന്ന് ലക്സസ് ബസിൽ വാണിമേൽ സ്വദേശിനിയായ
അമ്പത്തിയഞ്ച്കാരിയുടെ മൂന്നര പവൻ
മാല കവർന്നത്. വാണിമേലിൽ ബസിറങ്ങിയപ്പോഴാണ് ആഭരണം
നഷ്ടപ്പെട്ടത് വീട്ടമ്മ അറിയുന്നത്. കല്ലാച്ചിക്കും തെരുവൻ പറമ്പിനും
ഇടയിൽ സംശയാസ്പദ സാഹചര്യത്തിൽ
യുവതി ബസിൽ നിന്നിറങ്ങിയതായി
കണ്ടക്ടർ പോലീസിൽ മൊഴി നൽകി.
അടുത്തിടെ സ്വകാര്യ ബസുകൾ
കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകിയത്
യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മൂന്ന് മാസത്തിനുള്ളിൽ നാദാപുരത്തിനും
കുറ്റ്യാടിക്കും ഇടയിൽ
പതിനായിരക്കണക്കിന് രൂപയും
ഇരുപതിലധികം പവൻ സ്വർണവുമാണ്
ബസിൽ നിന്ന് നഷ്ടപ്പെട്ടത്.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്