Categories
Latest

തൊട്ടിൽപ്പാലം – പക്രന്തളം – വയനാട് റോഡ് ആധുനിക രീതിയിൽ നവീകരിക്കും

നാദാപുരം : കുറ്റ്യാടി -തൊട്ടിൽപ്പാലം – പക്രന്തളം – വയനാട് റോഡ് ആധുനിക രീതിയിൽ . നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയസഭയിൽ നാദാപുരം എം.എൽ.എ. ഇ.കെ.വിജയന്റെ സബ്ബ് മിഷന് മറുപടി നൽകി.

നിലവിൽ മേജർ ഡിസ്ട്രിസ്റ്റ് റോഡാണെന്നും പതിനഞ്ച് മീറ്റർവീതി ലഭിച്ചാൽ ആധുനിക രീതിയിൽ നവീകരിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണയിലുണ്ടാവും , അതോടൊപ്പം വയനാട്ടിലെ ടൂറിസം മേഖലകളുടെ വളർച്ചയ്ക്കും പ്രസ്തുത റോഡിന്റെ നവീകരണം അനിവാര്യമാണെന്നും മന്ത്രി അറിച്ചു.

റോഡ് വികസനത്തിനാവശ്യമായ പൊജക്റ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മുഖേന അടിയന്തര പ്രാധാന്യത്തോടെ സർക്കാരിൽ സമർപ്പിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

വടകര ദേശീയ പാതയിൽ നിന്നും ബംഗ്ലൂരിലേക്ക് എളുപ്പ എത്താൻ കഴിയുന്ന റോഡാണിത്. റോഡിന്റെ നവീകരണം നടക്കാത്തതിനാൽ ചുരത്തിൽ അപകടങ്ങൾ പതിവാണ്.

താമരശ്ശേരി ചുരം ആടയ്ക്കുന്ന സമയങ്ങളിൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതു വഴിയാണ് കടന്നു പോകുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP