മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍  ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് എം.വി. ശ്രേയാംസ്‌കുമാർ

By | Saturday April 13th, 2019

SHARE NEWS

നാദാപുരം: തങ്ങളെ എതിര്‍ക്കുന്നവരെ  രാജ്യദ്രോഹികളായി മുദ്രകുത്തുന്ന ഭരണമാണ് ബി.ജെ.പിയുടെ കീഴിൽ കേന്ദ്രത്തിൽ നടക്കുന്നതെന്നും   അതോടപ്പം കേന്ദ്ര സര്‍ക്കാരിനെ  താഴെയിറക്കാന്‍   ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു.

Loading...

തൂണേരിയിൽ  എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അറിയാനുളള അവകാശം കേന്ദ്രം ഹനിക്കുകയാണ്. ഇന്ത്യൻ  സമ്പദ്‌വ്യവസ്ഥയുടെ യഥാർഥവസ്തുതകൾ സർക്കാർ മറച്ചുവെക്കുകയാണ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്നത്  പൊളളയായ വാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിമൽകുമാർ കണ്ണങ്കൈ അധ്യക്ഷനായി. എം.എൻ. ഷംസീർ എം.എൽ.എ,  വി.പി.കുഞ്ഞിക്കൃഷ്ണൻ, രജീന്ദ്രൻ കപ്പളളി, ശ്രീജിത്ത് വളളിൽ, കെ.ജി. ലത്തീഫ്, പി.എം. നാണു, എം.പി. വിജയൻ, നെല്ല്യേരി ബാലൻ, കനവത്ത് രവി എന്നിവർ സംസാരിച്ചു.

 

 

 

 

 

 

 

 

തൂണേരി: പഴയ ചായകടകളും ആല്‍ത്തതറകളും ജീവിത സായാഹ്ന്നത്തില്‍ എത്തിനില്‍ക്കുന്നവരുടെ പൊതുവിടമായിരുന്നു. അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെക്കുന്ന ഇടം വീഡിയോ കാണാ ൦ https://youtu.be/Dc4ximgUOX0

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്