Categories
nadapuram

ഹരിത ഓഫീസ് നേട്ടം കൈവരിച്ച് തൂണേരി ഗ്രാമപഞ്ചായത്ത്

തൂണേരി : ഹരിതകേരളം മിഷന്‍റെ ഭാഗമായുള്ള ഹരിത ഓഫീസ് നേട്ടം കൈവരിച്ച് തൂണേരി ഗ്രാമപഞ്ചായത്ത്.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന ഓഫീസുകളെയാണ് ഇത്തരത്തില്‍ ഹരിത ഓഫീസുകളായി തിരഞ്ഞെടുത്തത്. പഞ്ചായത്ത് ഓഫീസ് കൂടാതെ പതിനൊന്ന് ഘടകസ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

തൂണേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്രം പ്രസിഡണ്ട് പി.ഷാഹിന കൈമാറി.

കൂടാതെ ക്ലീന്‍ കേരളയുടെ ഭാഗമായി നടന്ന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പദ്ധതിയുടെ ഫണ്ട് ഹരിത കര്‍മ്മ സേന പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റജുല നിടുമ്പ്രത്ത്, സുധ സത്യന്‍ വാര്‍ മെമ്പര്‍ കൃഷ്ണന്‍ കാനന്തേരി, രജില കിഴക്കും കരമ്മല്‍ സെക്രട്ടറി മോഹന്‍രാജ് വി.പി, വി.ഇ.ഒ മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Thuneri Grama Panchayat achieves green office

NEWS ROUND UP