തൂണേരി ജന സൗഹൃദ വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട്

By | Wednesday September 16th, 2020

SHARE NEWS

നാദാപുരം: സ്മാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തൂണേരി വില്ലേജ് ഓഫീസിൻ്റെ കെട്ടിടം ഇന്ന് വൈകുന്നേരം നാല് മണിക്ക് ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയിൽ ജില്ലാ കലക്ടർ സാംബശിവറാവു, ആർഡിഒ വി.പി.അബ്ദുറഹിമാൻ, വടകര തഹസിൽദാർ ടി.കെ.മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സി. തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിതി കേന്ദ്രമാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള ജനകീയ സമിതി പശ്ചാത്തല സൗകര്യത്തിനുള്ള സാമഗ്രികൾ സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്