ചരിത്രത്തിലേറി തൂണേരി ഗ്രാമ പഞ്ചായത്ത്; പടിയിറങ്ങുന്നത് നിര്‍വൃതിയോടെയെന്ന് വളപ്പില്‍ കുഞ്ഞമ്മദ്

By | Tuesday July 9th, 2019

SHARE NEWS

 

Loading...

നാദാപുരം: പടിയിറങ്ങുന്നത് നിര്‍വൃതിയോടെ. അവധിയെുത്തത് തുണയായെന്നും ഒന്നര വര്‍ഷത്തെ സുത്യര്‍ഹ സേവനത്തിന് ശേഷം പടിയിറങ്ങിയ തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദിന്റെ വാക്കുകളാണിത്.തൂണേരി ഗ്രാമ പഞ്ചായത്തിനെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന വികസന നേട്ടം സമ്മാനിച്ചതിന്റെ ചാരിതാര്‍ത്യത്തോടെയാണ് പദവി ഒഴഞ്ഞത്.

പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മുസ്ലീം ലീഗ് നേതാവ് കൂടിയായിട്ടുള്ള കുഞ്ഞമ്മദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.യുഡിഎഫ് ധാരണപ്രകാരം ആദ്യ രണ്ടുവര്‍ഷം കോണ്‍ഗ്രസിലെ സുരേഷ് ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ് തുടര്‍ന്നുള്ള ഒന്നര വര്‍ഷമാണ് കുഞ്ഞമ്മദ് പ്രസിഡന്റ് ആയത്.

അധ്യാപക ജോലിയില്‍ അവധിയെടുത്താണ് ഗ്രാമപഞ്ചായത്തിന്റെ സാരഥിയായത്.അടുത്ത ഒന്നര വര്‍ഷം മുസ്ലീം ലീഗ് നേതാവ് എം.കെ.സി തങ്ങള്‍ പ്രസിഡന്റ് ആവും.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജൈവ കൃഷി പ്രോത്സാഹന പദ്ധതി 2018 – 19 ന്റെ സമ്പൂണ്ണ ജൈവ കാർഷിക മണ്ഡലം ,മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനുള്ള ജില്ലാതല അവാർഡ് ( ഫസ്റ്റ് പ്രൈസ് ) തൂണേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.കോഴിക്കോട് വേങ്ങേരിയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അവാർഡ് തുകയായ മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും തുണേരി പഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു.

പദ്ധതി നിർവ്വഹണം സംസ്ഥാനത്ത് ഒന്നാം സ്ഥാനം, തനത് ഫണ്ട് സമാഹരണം സംസ്ഥാനത്ത് രണ്ടാം സ്ഥാനം, പഞ്ചായത്ത് ഓഫീസിന് ISO., എന്നീ അംഗീകാരങ്ങളും തൂണേരിയെ തേടിയെത്തി.

സംസ്ഥാനത്ത് നമ്പര്‍1 ; ജൈവ കൃഷിയില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള ജില്ലാതല അവാര്‍ഡ് തൂണേരിക്ക്……….കാണാം…………….. നാദാപുരം ന്യൂസ് ഹെഡ്‌ലൈൻസ്………………https://youtu.be/Eunixpl3jrA

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്