നാടിനെ വിറപ്പിച്ച് ചക്കിട്ടപാറയില്‍ കടുവകള്‍ ;കാല്‍പ്പാടുകള്‍ കടുവയുടെത് തന്നെ

By | Thursday December 6th, 2018

SHARE NEWS

നാദാപുരം : നാടിനെ വിറപ്പിച്ച് ചക്കിട്ടപാറയില്‍ കടുവകള്‍ വീണ്ടുമെത്തി . കാല്‍പ്പാടുകള്‍ കടുവയുടെത് തന്നെ ചക്കിട്ടപാറ കഴിഞ്ഞ ദിവസങ്ങളിൽ ചെമ്പനോട മേഖലയിൽ കടുവയെ
കണ്ടതിനെത്തുടർന്ന് ഭീതി പടരുന്നതിനിടെ  പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ചെമ്പനോടയിൽഇറങ്ങിയ കടുവയെ വനത്തിലേക്ക് കയറ്റിവിട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. പെരുവണ്ണാമൂഴി ഡാം മേഖലയിലെ ബോട്ടുജെട്ടി, പുതിയ വൈദ്യുതി
പദ്ധതിക്ക് കിണർ നിർമിക്കുന്ന മേഖല, ഗ്രൗണ്ട് പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ കാൽപാടുകൾ കണ്ടത്.

ബോട്ട് ജെട്ടി പ്രദേശത്ത് കടുവയുടെ രോമവും കണ്ടെത്തി. സ്ഥലം പരിശോധിച്ചപെരുവണ്ണാമുഴി ഫോറസ് റ്റു   ഉദ്യോഗസ്ഥർ കാൽപ്പാട് കടുവയുടേതാണെന്ന്സ്ഥിരീകരിച്ചു. ഡാം റിസർവോയർ നീന്തിയാണ് കടുവയെത്തിയതെന്നാണ് സംശയം. ടൂറിസ്റ്റ് കേന്ദ്രം, സിആർപിഎഫ് കേന്ദ്രം എന്നിവ കാടുമൂടിയതിനാൽ കടുവയ്ക് ഒളിത്താവളത്തിനുള്ള സൗകര്യമുണ്ട്.

വനത്തിലേക്ക് പോകാതെ നാട്ടിൽതന്നെ കടുവ പതിയിരുപ്പുണ്ടെന്ന
ഭീതിയിലാണിപ്പോൾ നാട്ടുകാർ, പെരുവണ്ണാമൂഴിയിലും സമീപപ്രദേശങ്ങളിലും നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം ടിക്കറ്റ് കൗണ്ടർ
കടുവ ഭീതിയിൽ ഇന്നലെ അടച്ചിട്ടു. റിസർവോയറിനടുത്ത് കെഎസ്ഇബി പദ്ധതി കിണർ നിർമാണവും നിർത്തിവച്ചു. പ്രദേശത്ത് ജാഗ്രത തുടരുന്നുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read