നാടിന്റെ ദാഹമകറ്റാൻ കൊടുംവേനലിലും അക്ഷയപാത്രമായി കുമ്മങ്കോട് ഒരു കിണർ

By | Tuesday May 14th, 2019

SHARE NEWS


നാദാപുരം : മേടച്ചൂടിൽ നാട്ടിലെ ജലാശയങ്ങൾ വറ്റിവരളുമ്പോഴും ആയിരങ്ങൾക്ക് കുടിവെള്ളമെത്തിക്കുകയാണ് കുമ്മങ്കോട് ടൗണിലുള്ള ചാമപ്പറമ്പത്ത് പരേതനായ മൂസയുടെ ഉടമസ്ഥതയിലുള്ള കിണർ.

കിണറുകളും, പുഴകളും ജലാശയങ്ങളും വറ്റിവരളുമ്പോഴും കിണർ വെള്ളം സഹജീവികൾക്ക് കൊടുക്കാൻ മടിക്കുന്ന വർത്തമാനകാലത്ത് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് മൂസയുടെ കിണറ്റിൽ നിന്ന് ദിവസേന കൊണ്ടു പോകുന്നത്. വർഷങ്ങളായി പല പഞ്ചായത്തുകളിലും വെള്ളം എടുക്കുന്നത് കുമമങ്കോട് ടൗണിലുള്ള കിണറിൽ നിന്നാണ്.

Loading...

ചെക്യാട്, നാദാപുരം പഞ്ചായത്തുകളിലേക്കും.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി ലോറി കയ്യും ടാങ്കർ ലോറികളും ക്യൂ നിന്നാണ് ഈ കിണറിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നത്.

ദിനംപ്രതി അമ്പതിനായിരത്തിലേറെ ലിറ്റർ വെള്ളം ഈ കിണറിൽ നിന്നും കൊണ്ടു പോകുന്നുണ്ട്. എത്ര ലിറ്റർ വെള്ളമെടുത്താലും നിമിഷങ്ങൾക്കുളിൽ കിണർ വെള്ളം പൂർവ സ്ഥിതിയിലാകുമെന്നതാണ് ഈ കിണറിന്റെ പ്രത്യേക ത. ആയിരക്കണക്കിന് പേർക്ക് കുടിവെള്ളമെത്തിക്കുന്ന അക്ഷയപാത്രമായ കിണർ കാണാനും നിരവധി പേർ എത്തുകയാണ്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്