കുറഞ്ഞ ചിലവിൽ പ്രകാശം പരത്തി ഉമ്മത്തൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

By | Thursday August 22nd, 2019

SHARE NEWS

നാദാപുരം: ഊർജ്ജ സംരംക്ഷണത്തിന് പാഠപുസ്തകത്തിൽ നൽകിയ പ്രാധാന്യം പ്രായോഗികമാക്കാൻ പ്രയത്നിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. വൈദ്യുതോർജ്ജം പരിമിതമായി ഉപയോഗിച്ച് പ്രകാശം പരത്തുന്ന എൽ.ഇ.ഡി ബൾബുകൾ സ്വയം നിർമ്മിക്കാൻ ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ പത്താം ക്ലാസുകാർക്കും പരിശീലനം നൽകി.

എല്ലാ കുട്ടികൾക്കും നിർമ്മാണ കിറ്റ് പി.ടി.എ കമ്മിറ്റി വിതരണം ചെയ്തു. സ്കൂളിലെ ഊർജ്ജസംരംക്ഷണ സമിതി (എനർജി ക്ലബ്) ആണ് എൽ.ഇ.ഡി നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചത്. ദേശീയ ശാസ്ത്രോപകരണ പ്രദർശന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച പ്രശാന്ത് പാനൂർ ശിൽപശാലക്ക് നേതൃത്തം നൽകി. ഹെഡ്മാസ്റ്റർ കെ.കെ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു.എനർജി ക്ലബ് കൺവീനർ അസ്ലം കളത്തിൽ അധ്യക്ഷനായിരുന്നു.സൂരജ് ബി.എസ്, അബ്ദുല്ല മഹമൂദ് പുന്നക്കൽ, ദയ സുരേഷ്, മുഹമ്മദ് ഷാരിഹ് എന്നിവർ പ്രസംഗിച്ചു.
കേടായ എൽ.ഇ.ഡി ബൾബുകൾ റിപ്പയർ ചെയ്ത് ഉപയോഗിക്കുന്നതിനുള്ള പരിശീലനവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ ഊർജ്ജ ക്ലബ് ആരംഭിച്ചിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്