Categories
Breaking News

ഡോക്ടറുടെ മൊഴി എടുത്തു; രതീഷിന്റെ മരണം നടന്നിടത്ത് റൂറല്‍ എസ് പി പരിശോധനക്ക് വീണ്ടും എത്തി

നാദാപുരം : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതി മോര്‍ച്ചറിയില്‍ രതീഷിന്റെ മൃതുദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി റൂറല്‍ എസ് പി നേരിട്ടെത്തി രേഖപെടുത്തി.

മൊഴിയിലെ വിലപെട്ട തെളിവിന്റെ അടിസ്ഥാനത്തില്‍ രതീഷ്‌ തൂങ്ങി മരിച്ച സ്ഥലത്ത് റൂറല്‍ എസ് പി വീണ്ടും എത്തി പരിശോധന ആരംഭിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയും വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരൂണ്ടക്കടുത്ത് കീറിയ പറമ്പത്ത് രതീഷിനെ ‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ  കശുമാവും പരിസരവും റൂറല്‍ എസ് പി പരിശോധിച്ചിരുന്നു.

രതീഷിന്റെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റൂറല്‍ എസ് പിയുടെ ഇന്നലത്തെ സന്ദര്‍ശനം

ഇന്ന്‍ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയ റൂറല്‍ എസ് പി ശ്രീനിവാസ് ഐ പി എസ് ഫോറന്‍സിക് സര്‍ജനില്‍ നിന്ന് വിശദമായ മൊഴി ശേഖരിച്ചു.

ഇതിന് ശേഷമാണ് അദ്ദേഹം നേരിട്ട് വളയതേക്ക് പുറപെട്ടത്.

അല്പസമയത്തിനു മുന്‍പ് മരണം നടന്ന സ്ഥലത്തെത്തിയ അദ്ദേഹം വിശദമായ പരിശോധന തുടരുകയാണ് .

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Took the doctor's statement; The Rural SP returned to the spot where Ratheesh's death took place

NEWS ROUND UP