Categories
Breaking News

ഭണ്ഡാരം കവർച്ച തുടർക്കഥ; കുമ്മങ്കോട്ടെ ഭജനമമഠം ഭണ്ഡാരം തകർത്ത് മോഷണം


നാദാപുരം: ഭണ്ഡാരം തകർത്ത് വീണ്ടും മോഷണം.
കുമ്മങ്കോട് കോട്ടാല ത്താഴക്കുനി അയപ്പ ഭജനമഠത്തിന്റെ റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം കുത്തിപ്പൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. പൊട്ടിക്കാൻ പയോഗിച്ച മുട്ടി സമീപത്ത് കണ്ടെത്തി. നിരവധി തവണ തകർത്ത ഭണ്ടാരമാണിത്. ഈയടുത്ത് ഇതിന്റെ മുകളിലെ മകുടം തകർത്തിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദിവസങ്ങൾക്കു മുൻപ് വളയം – ചെക്യാട് റോഡിൽ കളരിമുക്കിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയിരുന്നു. കളരിമുക്ക് റോഡരികിലെ മുത്തപ്പൻ മടപ്പുരയുടെ ഭണ്ഡാരമാണ് ശനിയാഴ്ച രാത്രിയോടെ അജ്ഞാതർ കുത്തിത്തുറന്ന് പണം കവർന്നത്.ബാലുശ്ശേരിയിൽനിന്ന് വന്ന ഡോഗ് സ്ക്വാഡ് മണംപിടിച്ച ശേഷം ഭണ്ഡാരത്തിന് സമീപത്തെ ഇടവഴിയിലൂടെ അല്പദൂരം സഞ്ചരിച്ച് നിന്നു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഏകദേശം ആറായിരത്തിൽപ്പരം രൂപ കവർന്നതായി മടപ്പുര ഭാരവാഹികൾ പരാതിയിൽ പറയുന്നു. എസ്.ഐ. ആർ.സി. ബിജുവും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

NEWS ROUND UP