കുമമങ്കോട് ഹെൽത്ത് സെന്ററിനു സമീപം ട്രാൻസ്ഫോർമറിലേക്ക് മരം വീണ് വൻ ദുരന്തം ഒഴിവായി

By | Thursday March 14th, 2019

SHARE NEWS

നാദാപുരം കുമമങ്കോട് ഹെൽത്ത് സെന്ററിനു സമീപം ട്രാൻസ്ഫോർമറിനു മുകളിലേക്ക് റോഡിന് കുറുകേ ഉപ്പിലമരം വീണ് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. മരം ഇലക്ട്രിക് ട്രാൻസ്ഫോർമറിൽ വീണയുടനെ ഓടിക്കൂടിയ നാട്ടുകാർ ഗതാഗതം നിയന്ത്രിക്കുകയും ചേലക്കാട് ഫയർഫോഴ്സിനേയും, KSEB ജീവനക്കാരെയും വിവരം അറിയിക്കുകയുമായിരുന്നു .

 

ചേലക്കാട് നിന്നെത്തിയ ഫയർഫോഴ സ് യൂനിറ്റിലെ ലീഡിങ്ങ് ഫയർമാൻ വി.വി രാമദാസിന്റെ നേതൃത്വത്തിൽ ബാബു, ഷിജിൻ, ചന്ദ്രൻ ,ശ്രീ ജിൻ, അഭിലജ്, ഡ്രൈവർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ച് ഒഴിവാക്കുകയായിരുന്നു. കല്ലാച്ചി KSEB ജീവനക്കാരായ അശോകൻ, ബിനീഷ് എന്നിവരും, നാട്ടുകാരായ കെ.ടി.കെ നാരായണൻ, കെ.സി ദാമു, കെ.കെ.രവീന്ദ്രൻ, എം.പി പ്രദീപൻ, പി.കെ. മനോജൻ, എം.പി ബഷീർ, പി.കെ സമീർ ,വിനോദൻ പി.കെ .രാജീവൻ പി, സന്ദീപ് എന്നിവരുടേയു നേതൃത്വത്തിൽ ദീർഘനേരത്തെ പ്രയത്നത്തിനൊടുവിലാണ് വാഹനഗതാഗതവും, വൈദ്യുതിയും പുനസ്ഥാപിച്ചത്.

 

കുതിച്ചു പായുന്ന വാഹന ങൾക്കിടയിൽ പരക്കം പായേണ്ട അവസ്ഥയിലാണ് കാൽനടയാത്രക്കാർ

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്