പള്ളിയിൽ കയറി അതിക്രമം; കുറ്റ്യാടി സി.ഐക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ

By | Saturday August 1st, 2020

SHARE NEWS


കുറ്റ്യാടി : അടുക്കത്ത് നെരയങ്കോട് പള്ളിയിലെ മുതവല്ലിയെയും, ഖത്തീബിനെയും പള്ളിയിൽ കയറി മർദിച്ച സംഭവത്തിൽ കുറ്റ്യാടി സി.ഐ. യുടെപേരിൽ കർശന നടപടി സ്വീകരിക്കണമെന്ന് നാദാപുരം എം.എൽ.എ. ഇ.കെ. വിജയൻ.

ഈയാവശ്യമുന്നയിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് എം.എൽ.എ. കത്തയച്ചു. അതിനിടെ പോലീസതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തി. പോലീസ് ഓഫീസറുടെപേരിൽ നടപടി വേണമെന്ന് സി.പിഎം. മരുതോങ്കര ലോക്കൽ കമ്മിറ്റി, ഡിവൈ.എഫ്.ഐ. മരുതോങ്കര മേഖലാ കമ്മിറ്റി എന്നിവ ആവശ്യപ്പെട്ടു.

പള്ളിയിൽ കയറി അതിക്രമം കാണിച്ച പോലീസ് ഒാഫീസർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. ഗവാസ് ആവശ്യപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്