നാദാപുരം നോർത്ത് എംഎൽപി സ്കൂളില്‍ വിജയോത്സവ റാലിയും അനുമോദനവും

By | Saturday November 16th, 2019

SHARE NEWS

നാദാപുരം: നാദാപുരം ഉപജില്ലാ കലാകായിക ശാസ്ത്രമേളകളിലും പഞ്ചായത്ത് തല മേളകളിലും ഓവറോൾ ചാമ്പ്യൻഷിപ്പടക്കം തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ നാദാപുരം നോർത്ത് എംഎൽപി സ്കൂൾ കുട്ടികളെ ആനയിച്ചുകൊണ്ട് സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയാഹ്ലാദ റാലി നടത്തി.

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നാദാപുരം ടൗണിലൂടെ നടത്തിയ റാലിക്ക് ശേഷം സ്കൂൾ ഹാളിൽ നടന്ന അനുമോദന യോഗം നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് റഹീം കോറോത്ത് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് റംല ടി.ഇ ,സ്കൂൾ മാനേജർ എൻ.കെ കുഞ്ഞാലി മാസ്റ്റർ,അബ്ദുല്ല ഒ.പി, കിഴക്കെ മഠത്തിൽ അബ്ദുല്ല , സിദ്ദീഖ് കുപ്പേരി, ശഹീർ മുറിച്ചാണ്ടി, ഹാരിസ് കോമത്ത്,സലീം മാസ്റ്റർ റാഷിദ് മാസ്റ്റർ,ഫൈസൽ മാസ്റ്റർ, ബി എം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

തുടർന്ന് ഉപജില്ലാതല കലാമേളയിൽ സമ്മാനാർഹമായ പരിപാടികളുടെ അവതരണം നടന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്