Categories
Latest

വെള്ളം നിറഞ്ഞ വീപ്പയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം

നാദാപുരം : ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്തെ വെള്ളം നിറഞ്ഞ പ്ലാസ്റ്റിക്ക് വീപ്പയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം.

അരൂണ്ടയിലെ ടെലിവിഷൻ റിപ്പേറിംഗ് ജോലിക്കാരനായ ഷാപ്പ് കെട്ടിയ പറമ്പത്ത് ബിജുവിൻ്റെ മകൾ മൊഴി ജെ ബിജു വാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

അച്ഛൻ ബിജുവിനൊപ്പം മോട്ടോർ ബൈക്കിൽ സമീപത്തെ കടയിൽ എത്തി കുട്ടി മിഠായി വാങ്ങിയിരുന്നു. കുട്ടിയെ വീട്ടിന് മുൻവശം ഇറക്കിയാണ് ബിജു ജോലിക്ക് പോയത്.

കുറച്ചു സമയത്തിനിടെ കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിലാണ് വെള്ളം നിറഞ്ഞ വീപ്പയിൽ കുട്ടിയെ കണ്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുതായി നിർമ്മിക്കുന്ന വീടിന് അകത്തുണ്ടായിരുന്ന വീപ്പയിലേക്ക് കോവണിപ്പടി വഴി കയറി എത്തി നോക്കുമ്പോഴാണ് അപകടം എന്നാണ് കരുതുന്നത്.

മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. അമ്മ: ജ്യോതിർഷന. സഹോദരി: മിന്ദ്ര ജെ ബിജു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP