Categories
സ്പെഷൽ

രണ്ട് പതിറ്റാണ്ടിൻ്റെ അനുഭവം വികസന വഴിയിൽ തുണയായി -പി കെ ശൈലജ

എടച്ചേരി : അഞ്ച് വർഷം കൊണ്ട് നല്ല രീതിയിലുള്ള പ്രവർത്തനം ചെയ്യാൻ വേണ്ടി സാധിച്ചിട്ടുണ്ട്. ഏകദേശം പതിനൊന്നര കോടിയോളം രൂപ ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷനിൽ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. എല്ലാ രംഗത്തെയും യോജിപ്പിച്ചുകൊണ്ട് പ്രവർത്തനം നടത്താൻ സാധിച്ചിട്ടുണ്ടെന്ന് പി കെ ശൈലജ പറഞ്ഞു.

1995 മുതൽ 2015 വരെ താൻ പഞ്ചായത്ത്‌ മെമ്പർ ആയിട്ടുണ്ട്. ആദ്യം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ ഒരു വെളിച്ചം തനിക്ക് ഇപ്പോഴത്തെ പ്രവർത്തനത്തിലും ഊർജ്വസ്വലതയോടെ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

റോഡ്, കുടിവെള്ളം, നീർത്തടം സംരക്ഷിക്കൽ, വയോജന സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്താൻ സാധിച്ചു.

വയോജനങ്ങൾക്കായി രണ്ട് കേന്ദ്രങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. വളയത്തും തൂണേരി ബ്ലോക്ക്‌ ഓഫീസിലുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കെട്ടിടം പുതുക്കിയെടുക്കാനും, വയോജനങ്ങൾക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ, കേന്ദ്രത്തിലേക്കുള്ള ഫർണിച്ചറുകൾ എല്ലാം കൂടെ 15 ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങളാണ് വയോജന കേന്ദ്രത്തിൽ നടത്തിയിട്ടുള്ളത്.

വളയത്ത് വയോജന പാർക്ക് നിർമ്മിക്കാനും സാധിച്ചു. വളയം കല്ലുനിരയിലും പുറമേരി വിലാതപുരത്തും ബഡ്സ് സ്കൂൾ നിർമ്മിക്കാൻ സാധിച്ചു.

എടച്ചേരി, തൂണേരി പഞ്ചായത്തുകളുടെ മുഴുവൻ വാർഡുകളും ബ്ലോക്ക് ഡിവിഷനിൽ പുറമേരി ഡിവിഷനും, വളയത്ത് കല്ലുനിര ഡിവിഷനും, ചെക്യാട് പഞ്ചായത്തിന്റെ പാറക്കടവ് കല്ലുനിര കീഴിൽ വരുന്ന ഡിവിഷനും ഇവയൊക്കെ തന്നെ തന്റെ ഡിവിഷൻ പരിധിയിലാണ് വരുന്നത് .

ഈ മേഖലയിൽ ഒക്കെ തന്നെ വികസനങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ തന്നെ ആകെ ഉള്ള ഒരു ഇരുന്പുരുക്ക്  വ്യവസായ കേന്ദ്രം എടച്ചേരിയിലാണ്. അതിന്റെ മെഷീൻ മാറ്റാൻ വേണ്ടി പത്തു ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

എടച്ചേരി പഞ്ചായത്തിലെ ഒരു വി സി ബി യ്ക്ക് 40 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. തൂണേരിയിലെ ആറാട്ട് കുളം നവീകരണ പ്രവർത്തനത്തിനായി ടെൻഡർ ചെയ്തു കഴിഞ്ഞു.

ജില്ലാ പഞ്ചായത്തിൽ താൻ വെച്ച നിർദ്ദേശത്തെ തുടർന്ന് റോഡ് പ്രവർത്തനങ്ങളെല്ലാം തന്നെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്ക് ആണ് നൽകിയിരുന്നത്.

രണ്ടു കുടിവെള്ള പദ്ധതിയിൽ ഒരു പദ്ധതി പൂർത്തീകരിച്ചു കഴിഞ്ഞു.ആരാണ് ഭരിക്കുന്നതെന്നോ ആരാണ് ഭരണപക്ഷത്ത് എന്നോ നോക്കാറില്ല. ഫണ്ടുകൾ ഗ്രാമപഞ്ചായത്തിലെ ആവശ്യാനുസരണം നൽകാൻ കഴിഞ്ഞു.

ഒരുപക്ഷേ ഏറ്റവും കുറവ് ഫണ്ട് ലഭിച്ചിട്ടുള്ളത് എടച്ചേരി പഞ്ചായത്തിൽ ആവാം. റോഡുകൾക്ക് 6 മീറ്റർ വീതി ആണ് റോഡ് വർക്ക് നടത്താനായി വേണ്ടത്. അതിനുള്ള ഒരു പ്രയാസം എടച്ചേരി പഞ്ചായത്തിൽ വന്നിട്ടുണ്ട്.
എല്ലാ ഡിവിഷനിലും ഫണ്ട് കൃത്യമായി എത്തിയിട്ടുണ്ട് എന്നൊരു സംതൃപ്തി തനിക്കുണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Probably the lowest funding received was in Edachery panchayath. Roads are 6 m wide for road work. Edacheri panchayath has a problem for that. He added that he was satisfied that the funds had reached all the divisions properly

NEWS ROUND UP