Categories
Latest

അജ്നാസിനെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ കൂടി കീഴടങ്ങി; വാഹനങ്ങൾ കസ്റ്റഡിയിൽ

നാദാപുരം : അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞ് മടങ്ങിയ സ്വർണക്കവർച്ച കേസിലെ പ്രതി അജ്നാസിനെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടുപേർ ഹൈക്കോടതിയിൽ കീഴടങ്ങി. ഇവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിടികൂടാനുള്ള മൂന്ന്‌ പ്രതികളിൽ നാലും അഞ്ചും പ്രതികളായ വില്യാപ്പള്ളി പറമ്പത്ത് സാലിഹ് (48),
പൊൻമേരി പറമ്പിലെ പൂവുള്ളതിൽ ഫൈസൽ (42) എന്നിവരാണ് കഴിഞ്ഞ 15ന്‌ ഹൈക്കോടതിയിൽ കീഴടങ്ങി ജാമ്യംനേടിയത്.

തുടർന്ന കഴിഞ്ഞദിവസം ഉച്ചയോടെ നാദാപുരം സ്റ്റേഷനിൽ എത്തിയ പ്രതികളിൽനിന്ന്‌ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറും ബുള്ളറ്റ് മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിൽ നേരത്തെ ആറ്‌ പ്രതികളും രണ്ട് വാഹനങ്ങളും പിടിയിലായിരുന്നു. വടകര നാർകോട്ടിക് ഡി വൈ എസ് പി സി സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്.

ഫെബ്രുവരി 19 ന് പുലർച്ചെയാണ് പേരാമ്പ്ര സ്വദേശി അജ്‌നാസിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

ഇതിന് ഒരു മാസം മുമ്പ് കണ്ണൂർ എയർപോർട്ട് വഴി നാട്ടിലേക്ക് വരികയായിരുന്ന യുവാവിനെ മട്ടന്നൂരിൽ കാർ തടഞ്ഞുനിർത്തി 47 ലക്ഷത്തിൽപരം രൂപയുടെ സ്വർണം കവർന്ന കേസിലെ പ്രതിയായിരുന്നു അജ്നാസ്.

കാർത്തികപ്പള്ളി സ്വദേശി ദുബായിൽനിന്ന്‌ കൊടുത്തയച്ച സ്വർണം അജ്നാസും സംഘവും തട്ടിയെടുക്കുകയായിരുന്നു.

ഇതിന്റെ പേരിൽ അജ്നാസിനെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് സ്വർണത്തിന്റെ യഥാർഥ ഉടമകൾ അജ്നാസിനെ ഫെബ്രുവരി 19ന് തട്ടിക്കൊണ്ടുപോയത്.

ഊട്ടിയിലേക്ക് കൊണ്ടുപോയ സംഘം പിറ്റേ ദിവസം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെനിന്നും നാദാപുരം പൊലിസ് സ്റ്റേഷനിൽ എത്തിയ അജ്നാസിനെ അറസ്റ്റ് ചെയ്ത്‌ മട്ടന്നൂർ പൊലിസിന് കൈമാറുകയായിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP