എൽ.ഡി.എഫിൻറെ ധാർഷ്ട്യത്തിനുള്ള മറുപടിയാകണം തെരഞ്ഞെടുപ്പ്; എം.കെ മുനീർ

By | Tuesday March 26th, 2019

SHARE NEWS

 

Loading...

നാദാപുരം: ഇടതുപക്ഷത്തിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാകണം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ. യു.ഡി.എഫ് നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോലിബി എന്നത്  തോൽക്കുമെന്ന് തോന്നുമ്പോൾ എടുക്കുന്ന പൂഴിക്കടകനാണ് സി.പി.എമ്മിനിപ്പോൾ. ബി.ജെ.പിയുൾപ്പടെ വർഗീയ തീവ്രവാദ സംഘടനകളെ ചുമലിലേറ്റുന്നവരാണ് മാർക്സ്റ്റുകാരെന്നും എം.കെ മുനീർ പറഞ്ഞു.

ശാരീരികമായും മനസികമായും പീഡിപ്പിച്ച അഞ്ചു  വർഷങ്ങളായിരുന്നു നരേന്ദ്ര മോദിയുടെ ഭരണമെന്ന് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു. പശു ഇറച്ചിയുടെ പേര് പറഞ്ഞായിരുന്നു   സംഘപരിവാർ മനുഷ്യരെ കൊന്നൊടുക്കിയിരുന്നത്.
ശബരിമലയും മുത്തലാഖ് വിഷയവും രണ്ട് രീതിയിലായിരുന്നു  മോദി സർക്കാർ കൈകാര്യം ചെയ്തത്. വിശ്വാസമല്ല വോട്ടാണ് വലുതെന്ന് അവർ ഇതിലുടെ തെളിയിച്ചു. വീണ്ടും അധികാരത്തിൽ വന്നാൽ മോദി  ഏക സിവിൽ കോഡും അമേരിക്കൻ മോഡൽ  പ്രസിഡൻഷ്യൽ ഭരണവും  കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമം.

കോലീബി എന്ന പേരുച്ചരിച്ച്  24 മണിക്കൂറും പച്ചക്കള്ളം ആവർത്തിക്കുകയാണ് സി.പി.എം ചെയ്യുന്നത്. പിണറായിയും കോടിയേരിയും ഉറക്കം ഞെട്ടുമ്പോൾ പറയുന്ന വാക്കായി ഇന്ന് കോലി ബി മാറിയിരിക്കുകയാണ്. കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയ ആളാണ് താൻ.  തെരഞ്ഞെടുപ്പിൽ വിജയിക്കാൻ  ബി.ജെപിയുടെ വോട്ട് വേണ്ടെന്നാണ് തന്റെ നിലപാട്. മുരളിധരൻ പറഞ്ഞു.
ധാരാളം നിരപരാധികളുടെ ചോര വീണ മണ്ണാണ് കണ്ണൂരും കാസർക്കോഡും. ആർ.എസ്.എസ്  വെട്ടിയതിന് അരിയിൽ ശുക്കൂർ എന്ത് തെറ്റാണ് ചെയ്തത്. അവനെ കൊല്ലുമ്പോൾ മാർക്കിസ്റ്റ് പാർട്ടിയുടെ  ന്യുനപക്ഷ പ്രേമം എവിടെ പോയെന്നും മുരളീധരൻ ചോദിച്ചു.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ,  കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ പ്രവീൺ കുമാർ, എൻ.കെ മൂസ മാസ്റ്റർ, സി.വി.എം വാണിമേൽ, വി.എം ചന്ദ്രൻ, കെ.ടി ജയിംസ് എന്നിവർ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്