ഗുജറാത്തിൽ മോദി മതത്തിന്റെ പേരിൽ മനുഷ്യരെ കൊന്നൊടുക്കി-കെ.എം.ഷാജി എംഎൽ.എ

By | Saturday April 13th, 2019

SHARE NEWS

നാദാപുരം : ഗുജറാത്തിൽ മോദി മതത്തിന്റെ പേരിൽ മനുഷ്യരെ കൊന്നൊടുക്കിയപ്പോൾ, ബംഗാളിൽ സി.പി.എം. നടത്തിയത് രാഷ്ടീയ ഏകാധിപത്യമായിരുന്നുവെന്ന് കെ.എം.ഷാജി എംഎൽ.എ പറഞ്ഞു.
കല്ലിക്കണ്ടിയിൽ യു ഡി എഫ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയ ദാരിദ്ര്യം നഷ്ടപ്പെട്ട സി.പി.എം. രാഷ്ട്രീയ കൊലപാതകങ്ങൾ വഴി ആയിരങ്ങളെ ഇല്ലാതാക്കിയതാണ് ബംഗാളിൽ സി.പി.എമ്മിന്റെ അധ:പതനത്തിന് കാരണമെന്നും ഇതേ അവസ്ഥയാണ് കേരളത്തിൽ അവരെ കാത്തിരിക്കുന്നതെന്നും ഷാജി കൂട്ടിച്ചേർത്തു.സമീർ പറമ്പത്ത് അധ്യക്ഷനായി.
പി.കെ.അബ്ദുല്ല, വി.നാസർ, , കെ.പി.ഹാഷിം, കെ.പി.സാജു, സി.കെ.മുഹമ്മദലി, എം.ഗഫൂർ, ഇ.എ.നാസർ,എം.അബ്ബാസ് ഹാജി,എ.പി.ഇസ്മായീൽ, എ.സി. ഇസ്മായീൽ ,പി.കെ.അലി, അഡ്വ.കെ.ഷാജഹാൻ, പൂന്തോട്ടം മഹമൂദ്, പി.കൃഷ്ണൻ, വി.പി.കുമാരൻ, കെ.ഇസ്മായിൽ സംസാരിച്ചു.

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്