നാദാപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാദാപുരം നിയോജക മണ്ഡലം യു ഡി എഫ്
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് സായാഹ്ന ധർണ്ണ നടത്തി.
പാറക്കൽ അബ്ദുല്ല എം എൽ എ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. കെ പി സി സി നിർവാഹക സമിതി അംഗം സി വി കുഞ്ഞികൃഷ്ണൻ, മണ്ഡലം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പി എം ജോർജ്, ഡി സി സി ഭാരവാഹികളായ പി കെ ഹബീബ്, മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, മണ്ഡലം ലീഗ് ഭാരവാഹികളായ മുഹമ്മദ് ബംഗ്ലത്ത്, ടി എം വി ഹമീദ്, അഹമ്മദ് കുറുവയിൽ,
എം പി സൂപ്പി തുടങ്ങിയവർ പ്രസംഗിച്ചു.
കൺവീനർ അഡ്വ. എ സജീവൻ സ്വാഗതം പറഞ്ഞു. പി കെ ദാമു , എം കെ അഷ്റഫ്,
വി വി റിനീഷ്, അഷ്റഫ് പൊയ്ക്കര, കോടികണ്ടി മൊയ്തു, വലിയാണ്ടി ഹമീദ്, നസീർ വളയം, സി കെ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.