Categories
നാദാപുരം

യു ഡി എഫ് കേരള യാത്ര: നാദാപുരത്ത് ഒരുക്കം.

നാദാപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ വിജയത്തിനായി നാദാപുരം നിയോജക മണ്ഡലത്തിൽ വൻ ഒരുക്കം. ഫെബ്രുവരി 5 ന് തൊട്ടിൽ പാലത്ത് ജാഥക്ക് ഉജ്വല സ്വീകരണം നൽകാൻ പരിപാടികൾ ആവിഷ്ക്കരിച്ചു.


കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾ ക്കെതിരെ 23 ന് നാദാപുരത്ത് സായാഹ്ന ധർണ്ണ നടത്തും. നാദാപുരം ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു.

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ . പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. സൂപ്പി നരിക്കാട്ടേരി,
സി വി കുഞ്ഞികൃഷ്ണൻ,കെ പി രാജൻ, അബ്ദുല്ല വയലോളി, പി കെ ഹബീബ്, ആവോലം
രാധാകൃഷ്ണൻ, പി എം ജോർജ്, അഡ്വ. എ സജീവൻ, കോരങ്കോട്ട് മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: UDF Kerala Yatra: Preparations at Nadapuram.

NEWS ROUND UP