Categories
സ്പെഷൽ

കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്തെന്ന് യുഡിഎഫ്

പുറമേരി : സംസ്ഥാന ഗവൺമെന്റ് ഭരിക്കുന്ന പാർട്ടിയാണ് പുറമേരി പഞ്ചായത്ത് ഭരിക്കുന്നത്.എന്നിട്ടും 100% കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്ത് എന്ന് കോൺഗ്രസ് ഡി സി സി അംഗവും യുഡിഎഫ് നേതാവുമായ സജീവൻ മാസ്റ്റർ.

ഒരു നൂതന പദ്ധതിയോ പഞ്ചായത്തിന്റെതായ ഒരു പദ്ധതിയോ അല്ലെങ്കിൽ മാതൃകപരമായ ഒരു പ്രവർത്തനമോ പഞ്ചായത്തിന് ഇല്ലെന്ന് സജീവൻ മാസ്റ്റർ ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പ്രതികരിച്ചു.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശിക്കുന്ന പ്രോജക്ട് പഞ്ചായത്തിൽ നടപ്പിലാക്കും അല്ലാതെ പുതിയൊരു സംരംഭം ഈ പഞ്ചായത്ത് ഭരണസമിതി ഉണ്ടാക്കി എടുത്തിട്ടില്ല.

ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്താണ് മാലിന്യനിർമാർജന പദ്ധതി തുടങ്ങിയത്. അരൂരിലെ മലയാളപൊയിൽ എന്ന സ്ഥലത്ത് പഞ്ചായത്ത് 14 ലക്ഷം രൂപയ്ക്ക് ഒരേക്കർ സ്ഥലം വാങ്ങിയെങ്കിലും ഒരു പണിയും അവിടെ നടത്താൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല.സിപിഐമ്മിന്റെ കേന്ദ്രമാണ് മലയാളപൊയിലെന്നും സജീവ് മാസ്റ്റർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തോട് ഇത്രയും അവഗണന കാണിച്ച ഒരു പ്രസിഡന്റും ഭരണസമിതിയും പുറമേരി പഞ്ചായത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

തൊഴിലുറപ്പ് പദ്ധതിയിലെ റോഡ് കോൺക്രീറ്റ്, പാലം കോൺക്രീറ്റ് പ്രവർത്തനങ്ങൾക്ക് 100% പക്ഷപാതം കാണിച്ച് പഞ്ചായത്ത് കേരളത്തിലും കോഴിക്കോട് ജില്ലയിലും പുറമേരി അല്ലാതെ വേറെ ഉണ്ടാവില്ല.

8 ലക്ഷം, 10 ലക്ഷം, 14 ലക്ഷം ഇങ്ങനെ പദ്ധതികൾക്കായി പണ്ട് വിതരണം ചെയ്യുമ്പോൾ യുഡിഎഫ് മെമ്പർമാർക്ക് 4,6 ലക്ഷങ്ങളാണ് നൽകിയിരുന്നത്. അമിതമായ രാഷ്ട്രീയ ഉപയോഗമാണ് ഈ പഞ്ചായത്തിൽ നടന്നുവരുന്നത്. അതാണ് ഈ പഞ്ചായത്തിന്റെ ഗതികേട്.

മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചിട്ടുള്ള പഞ്ചായത്താണ് പുറമേരി എന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ അച്യുതൻ ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അത് തങ്ങളുടെ എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ ഇടപെടൽ കൊണ്ടാണെന്ന് സജീവൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. എംഎൽഎ വളരെ കൃത്യമായി എല്ലാ പഞ്ചായത്തുകളിലെയും റോഡുകളുടെ കണക്കെടുത്ത് അദ്ദേഹം സബ്മിറ്റ് ചെയ്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് പണം പഞ്ചായത്തിന് ലഭിച്ചത്. പക്ഷേ അവിടെയും പഞ്ചായത്ത് യുഡിഎഫ് നോട് അവഗണന കാണിക്കുകയായിരുന്നു. യുഡിഎഫ് മെമ്പർമാരെ ക്ഷണിക്കാതെ പെട്ടെന്ന് തട്ടിക്കൂട്ടി തങ്ങളുടെ പദ്ധതിയാണെന്ന് പറഞ്ഞുകൊണ്ട് വഴിതിരിച്ചുവിട്ട പ്രവർത്തനമാണ് പഞ്ചായത്തിലെ ഭാഗത്തുനിന്നുണ്ടായത്.

പ്രതിപക്ഷം പറയുന്ന ഒരു കാര്യം പോലും ഭരണപക്ഷം അംഗീകരിച്ചിരുന്നില്ല. പൊതു ജനങ്ങൾക്ക് ഗുണം നൽകുന്ന കാര്യങ്ങൾ പോലും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.

31 അംഗനവാടികളിൽ 23 അംഗനവാടികൾക്ക് ആണ് സ്വന്തമായി കെട്ടിടം ഉള്ളതെന്ന് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അച്യുതൻ മാസ്റ്റർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ 18 അംഗനവാടികൾ കാണാൻ സ്വന്തമായി കെട്ടിടം ഉള്ളതെന്ന് സജീവ് മാസ്റ്റർ പറഞ്ഞു.എന്നിട്ടും
യുഡിഎഫ് മെമ്പർമാരുടെ പഞ്ചായത്തിൽ സൗജന്യമായി സ്ഥലം കൊടുത്തിട്ട് പോലും അംഗനവാടി കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പ്രസിഡണ്ടിന്റെ പഞ്ചായത്തിൽ ഉൾപ്പെടെ അംഗനവാടികൾ കടകളുടെ മുകളിൽ നടത്തുന്ന പഞ്ചായത്താണ് പുറമേരി പഞ്ചായത്തെന്ന പ്രതികരണമാണ് സജീവൻ മാസ്റ്റർ ഉയർത്തിയത്.

ജലനിധി പദ്ധതിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി ഭാരവാഹികളെ യുഡിഎഫ് സമരം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പാർട്ടി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഈ ഭരണസമിതി മാറി കിട്ടാനുള്ള ആഗ്രഹത്തിലാണ് ജനങ്ങൾ. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. അതിനുള്ള പോരാട്ടം യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.

സമാനതകളില്ലാത്ത അത്ഭുതങ്ങൾ യുഡിഎഫ് ഭരണത്തിൽ വരുന്നതിലൂടെ പുറമേരി പഞ്ചായത്തിൽ സൃഷ്ടിക്കുമെന്നും സജീവൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Out of 31 Anganwadis, 23 Anganwadis have their own building, said Purameri Panchayat President Achuthan Master in an interview. But Sajeev Master said he has his own building to see 18 Anganwadis.

NEWS ROUND UP