പാലുകാച്ചല്‍ സമര രീതിയുമായി യു.ഡി.എസ്.എഫ്; നാദാപുരം ഗവ.കോളേജ് കെട്ടിട അറ്റകുറ്റപ്പാണികള്‍ ഇനിയും ബാക്കി.

By | Thursday March 14th, 2019

SHARE NEWS

നാദാപുരം: ഗവ.കോളേജ് കെട്ടിടനിർമാണം പൂര്‍ത്തികരിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ്. സമരം നടത്തി. തെരുവമ്പറമ്പ് കിണമ്പറക്കുന്നിലെ കോളേജിന്റെ പുതിയ കെട്ടിടത്തിൽ യു.ഡി.എസ്.എഫ്  പാലുകാച്ചൽ രീതിയില്‍ സമരം നടത്തി. യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി.കെ. നാസർ സമരം ഉദ്ഘാടനം ചെയ്തു. അശ്വിൻ അധ്യക്ഷനായി.

തെരുവമ്പറമ്പിൽനിന്നാരംഭിച്ച മാർച്ച് കോളേജ് കവാടത്തിൽ പോലീസ് തടഞ്ഞു. നിലവിൽ കോളേജ് പ്രവർത്തിക്കുന്നത് വാണിമേൽ ദാറുൽ ഹുദാ അറബിക് കോളേജ് കെട്ടിടത്തിലാണ്.അടുത്ത അധ്യയനവർഷം മുതൽ അറബിക് കോളേജ് ഗവ.കോളേജിന് വിട്ട് നൽകില്ലെന്ന് അധിക്യതർ നേരത്തെ നോട്ടിസ് അയച്ചിരുന്നു. ഇതോടെ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാകുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ.കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് സമരക്കാർ ആരോപിക്കുന്നു.

കോളേജ് വിഷയം ഇലക്ഷന്‍ സമയത്ത് പ്രദാന ആയുധമാക്കുന്നതില്‍ സംസയമില്ല. സമരത്തിന് കെ.എസ്.യു.ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി ഷാഫി തറേമ്മൽ,എൻ.കെ.ജമാൽഹാജി,കെ.വി.അർഷാദ്,എ.കെ.മുഹ്‌സിൻ,നജ്മുസ്സാഖിബ്,അജ്മൽ തങ്ങൾ,ഒ.പി.നജാദ്,ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.

 

 

 

 

 

 

യാത്ര ചെയ്യുമ്പോഴുള്ള വലിയ പ്രശ്നമാണ് വൃത്തിയുള്ള ടോയ്ലറ്റുകളുടെ അഭാവം. എന്നാൽ പലയിടങ്ങളിലും ടോയ്ലറ്റുകൾ മുഴുവനായും അടഞ്ഞുകിടക്കുന്നതും യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്. വീഡിയോ കാണാന്‍ https://youtu.be/_1l8zOkBaIc

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read