നാദാപുരം : അരക്കൊടിയിലധികം രൂപ വരുന്ന ഭാഗ്യ സമ്മാനം വീട്ടിലെത്തുമ്പോള്‍ വിശ്വസിക്കാനവാതെ വളയത്തെ നിര്‍മാണ തൊഴിലാളിയായ രണ്ടരപള്ളി കേളപ്പന്.
ഇന്നലെ നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ വിന് വിന് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും 5 സമാശ്വാസ ടിക്കെറ്റുമാണ് കേളപ്പനു ഭാഗ്യം തുണച്ചത്.
വളയത്തെ ലോട്ടറി വിതരണ തൊഴിലാളി പിന്നാലെ കൂടി പിടിപ്പിച്ച ലോട്ടറിയില്‍ ഭാഗ്യദേവത കനിഞ്ഞതു നാട്ടിന്‍പുറത്തെ സാധാരണ കുടുംബത്തിനു വലിയ ആശ്വാസമായി.
കഴിഞ്ഞ ദിവസം വളയം ടൌണില്‍ മത്സ്യം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ലോട്ടറി ടിക്കെറ്റ് എടുത്തത്.
ടൌണില്‍ ഓട്ടോ ഇറങ്ങിയപ്പോള്‍ ലോട്ടറി തൊഴിലാളി വച്ചുനീട്ടിയ ടിക്കറ്റ് കേളപ്പന് ആദ്യം നിഷേധിക്കുകയായിരുന്നു.
ഏറെ നേരത്തിനു ശേഷം ലോട്ടറി വിതരണക്കാരന് വീണ്ടും സമീപിച്ചപ്പോള്‍ ആണ് ആ ടിക്കറ്റ് എടുത്തത്.
ഇന്നലെ മകളുടെ വീട്ടില്‍ ആയിരുന്നപ്പോഴാണ് കൈരളി ടി.വി ലോട്ടറി ഫലം പ്രഖ്യാപനം കേളപ്പേട്ടന്റെ ശ്രദ്ധയില്‍ പെട്ടത്.
താനെടുത്ത ടിക്കറ്റിലാണ് സമ്മാനമടിചത് എന്ന സംശയമുയുണ്ടായിരുന്നു.ടിക്കറ്റ് സ്വന്തം വീട്ടില്‍ ആയിരുന്നു.രാത്രി വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങള്‍ വീട്ടില്‍
എത്തി എന്ന കാര്യത്തില്‍ വിശ്വാസം വന്നത്.
ടിക്കറ്റ് വളയം കോ-ഓപ്പറെറ്റിവ് എംപ്ലോയീസ് സൊസൈറ്റിയെ ഏല്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് കേളപ്പന്.
ടൈല്‍സ് പതിക്കുന്ന തൊഴിലാളിയാണ് കേളപ്പന്.ഭാര്യയും മൂന്ന് മക്കളുമുണ്ട്.
അയല്‍വാസിയും വാര്‍ഡ് മെമ്പറും ആയ തറോകണ്ടില് സിനില കേളപ്പനെ വീട്ടില്‍ എത്തി അനുമോദിച്ചു.