ഒരു ദിനം മനുഷ്യജീവിതത്തിന്റെ നേർ ചിത്രം കാണാനായി വിദ്യാർത്ഥികൾ

By | Friday February 22nd, 2019

SHARE NEWS

 നാദാപുരം : വാർദ്ധക്യത്തിന്റെ അവശതയും ഏകാന്തതയുടെ മുഷിപ്പും മറന്നു പോയ ദിനമായിരുന്നു  ‘തണൽ’ അന്തേവാസികൾക്ക് ഇന്നലെ. ഒരു  ദിനം മനുഷ്യജീവിതത്തിന്റെ നേർ ചിത്രം കാണാനായി വിദ്യാർത്ഥികൾ ചെലവഴിച്ചപ്പോൾ
അതവർക്ക് സാന്ത്വന പരിചരണത്തിന്റെ  പുതിയ പാഠവും
‘തണലി’ൽ കഴിയുന്ന സഹോദരങ്ങൾക്ക് ആശ്വാസത്തിന്റെ തെളിനീരുമായി .

നാദാപുരം ഗവ. യു പി സ്‌കൂളിലെ ഗൈഡ്‌സ് അംഗങ്ങളാണ് സ്കൗട്സ് ആൻഡ് ഗൈഡ്‌സ് സ്ഥാപകൻ ബേഡൻ  പവ്വലിന്റെ ജന്മദിനമായ ഇന്നലെ  എടച്ചേരിയിലെ തണൽ അഗതി മന്ദിരത്തിലെത്തിയത്. അധ്യാപകർക്കൊപ്പം  ഇവിടെയെത്തിയ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചും കഥകൾ പങ്കുവെച്ചും അന്തേവാസി കൾക്ക് ഉണർവ്വേകി.

ബന്ധുക്കളാ ൽ തഴയപ്പെട്ടവരും, രോഗം കൊണ്ട് പ്രയാസം അനുഭവിക്കുന്നവരും, മാനസിക സംഘർഷം നേരിടുന്ന വരുമായ 150 ൽ പരം അന്തേവാസികൾ ഈ ദിനം  വിദ്യാർത്ഥികൾക്കൊപ്പം മതി മറന്ന് ആസ്വദിക്കുക യായിരുന്നു.

സ്ഥാപനത്തിന് ആവശ്യമായ സാധന സാമഗ്രികൾ   കൈമാറിയാണ്  ഉച്ചയോടെ  വിദ്യാർത്ഥികൾ മടങ്ങിയത്.
ഗൈഡ്‌സ് അദ്ധ്യാപിക  പി കെ നസീമയും സഹാധ്യാപകരായ അശോകൻ, ഷേർളി എന്നിവരും വിദ്യാർത്ഥികളെ അനുഗമിച്ചു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്