Categories
NADAPURAM

വളയത്തെ വാക്സിനേഷൻ ക്യാമ്പുകൾ നിർത്തി

 നാദാപുരം : ആശുപത്രികൾക്ക് പുറത്ത് നിന്നുള്ള വാക്സിനേഷൻ ക്യാമ്പുകൾ നിർത്തിവെക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ക്യാമ്പുകളിൽ ആൾക്കൂട്ടമുണ്ടാകുന്നത് കോവിഡ് വ്യാപനത്തിനു കാരണമാകുന്നു എന്നാണ് യോഗം വിലയിരുത്തിയത്.

സർക്കാർ നിർദേശം വന്നതിനാൽ വളയം ഗ്രാമ പഞ്ചായത്തിൽ കല്ലുനിര, മഞ്ചാന്തറ, ചുഴലി നാളെ മുതൽ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ച ക്യാമ്പുകൾ നിർത്തിവെച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് അറിയിച്ചു, വളയം ആശുപത്രിയിൽ നിന്നും നൽകുന്ന വാക്സിനേഷൻ സാധാരണ പോലെ നടക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Vaccination camps in the valayam were stopped

NEWS ROUND UP