വടകരയില്‍ യു ഡി എഫിനെ ആര് നയിക്കും ; കെ കെ രമയെ പിന്തുണക്കുമോ.. ?

By | Thursday March 14th, 2019

SHARE NEWS

നാദാപുരം : വടകരയില്‍യു ഡി എഫിനെ ആര് നയിക്കും  കെ കെ രമയെ പിന്തുണക്കുമോ.. ?വടകരയില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ്
മുല്ലപ്പള്ളി വ്യക്തമാക്കിയതോടെ കെ കെ രമയെ പിന്തുണക്കമെന്ന ആവശ്യം ശ്ക്തമാക്കുന്നു. കെ കെ രമ വടകരയില്‍ മത്സരിക്കുമെ
ന്ന്  ആര്‍എംപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

പി  ജയരാജന്‍ സ്ഥാനാര്‍ത്ഥിയോടെ ഇടത് പക്ഷത്തിന്റെ പരാജയമുറപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും ആര്‍എംപി അറിയിച്ചിരുന്നു. എന്നാല്‍ മുല്ലപ്പള്ളി അല്ലാത്തൊരു സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ ആര്‍എംപിക്ക് താല്‍പര്യമില്ല. ടി പി വധവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടാണ് അന്ന് കേന്ദ്ര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി സ്വീകരിച്ചിരുന്നത്. ഇടത് – സോഷ്യലിസ്റ്റ് സഹായാത്രികനാണെന്ന് വിശേഷിപ്പിക്കുന്ന മുല്ലപ്പള്ളിക്ക് സിപിഎം കേന്ദ്രങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു.

കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും വലിയൊരു വിഭാഗം കെ കെ രമയെ പിന്തുണക്കുന്നതിന് അനുകൂലമാണ്. ലീഗ് പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ച  അരിയൂര്‍ ഷൂക്കര്‍ വധക്കേസിലും പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ കെ കെ രമയുണ്ടായിരുന്നു.

ഷൂക്കര്‍ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ മുസ്ലീം ലീഗ് നേതൃത്വം മൃദുസമീപനം സ്വീകരിച്ചതായും ആരോപണമുണ്ട്. ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ലീഗിന്റെ പിന്തുണയിലാണ് ആര്‍എംപി ഭരണം നിലനിര്‍ത്തുന്നത്.  ഷൂക്കര്‍ വധം ഉള്‍പ്പെടെ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ വടകരയില്‍ ടി പി ച്ന്ദ്രശേഖരന്‍ വധം സിപിഎമ്മിനെതിരെ ഉപയോഗപ്പെടുത്താന്‍
കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം അനിവാര്യമെന്ന് യുഡിഎഫ് നേതൃത്വം കരുതുന്നു.

ഒഞ്ചിയം ഗ്രാമപഞ്ചായത്തിന് അപ്പുറം സംഘാടനാ ശേഷിയില്ലെന്നതാണ് ആര്‍എംപിയുടെ മുന്നിലുള്ള വെല്ലുവിളി. രാഷ്ട്രീയ വോട്ടിന് അപ്പുറം പൊതു വോട്ട് സമാഹരിക്കാമെന്നതും വനിതാ സ്ഥാനാര്‍ത്ഥിയെന്നതും കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്തിന് മാറ്റു കൂട്ടുന്നു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്